23 June 2024, Sunday

Related news

June 21, 2024
June 15, 2024
May 21, 2024
May 20, 2024
April 14, 2024
April 9, 2024
March 27, 2024
March 18, 2024
March 14, 2024
January 24, 2024

കണ്ണൂരില്‍ വീട് കുത്തിത്തുറന്ന് വൻ കവര്‍ച്ച: 75 പവൻ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു

Janayugom Webdesk
കണ്ണൂര്‍
May 21, 2024 11:38 am

കണ്ണൂർ പയ്യന്നൂർ പെരുമ്പയിൽ വീട് കുത്തിത്തുറന്ന് കവർച്ച. സി എച്ച് സുഹറയുടെ വീട്ടിലാണ് രാത്രിയിൽ കവർച്ച നടന്നത്. 75 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഇരുനില വീടിന്റെ മുകളിലെ നിലയിൽ സുഹറയുടെ മകന്റെ കുടുംബാംഗങ്ങൾ ഉറങ്ങുമ്പോഴാണ് താഴെ മുറികൾ കുത്തിത്തുറന്ന് കവർച്ച നടന്നത്. വീട്ടുകാർ രാവിലെ ഉണർന്ന് താഴേക്ക് വന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. താഴെ നിലയുടെ വാതിൽ കമ്പിപ്പാര കൊണ്ട് കുത്തിത്തുറന്ന നിലയിലാണ്. രണ്ട് കിടപ്പുമുറികളും ഷെൽഫുകളും കുത്തിത്തുറന്നു. സാധനങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലാണ്. വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ചതെന്നു കരുതാവുന്ന കത്തിയും മുറിയിലുണ്ടായിരുന്നു. 

പെരുമ്പ ടൗണിൽ ലെത്തീഫിയ സ്കൂളിനു പിന്നിൽ തന്നെയാണ് വീട്. സുഹറയുടെ ഭർത്താവ് അസുഖബാധിതനായതിനാൽ ഇവർ രണ്ടു പേരും പരിയാരം ഗവ: മെഡിക്കൽ കോളജിലായിരുന്നു. പൊലീസെത്തി സ്ഥലത്തെത്തി വിശദമായ അന്വേഷണമാരംഭിച്ചു.

Eng­lish Sum­ma­ry: Mas­sive rob­bery in Kan­nur: 75 rupees worth of gold jew­el­ery lost

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.