14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 14, 2024
November 12, 2024
November 12, 2024
November 7, 2024
November 6, 2024
November 6, 2024
November 5, 2024
November 5, 2024
November 2, 2024

മാത്യു കുഴൽനാടൻ വീണിടം വിദ്യയാക്കുന്നു: കെ കെ ശിവരാമൻ

Janayugom Webdesk
തൊടുപുഴ
January 25, 2024 9:20 am

ചിന്നക്കനാലിൽ സ്വന്തം കയ്യേറ്റം കയ്യോടെ പിടിക്കപ്പെട്ടപ്പോൾ വീണിടം വിദ്യയാക്കുന്ന പഴയ തന്ത്രമെടുത്ത് പയറ്റുകയാണ് മാത്യു കുഴൽനാടൻ എംഎൽഎ എന്ന് എൽഡിഎഫ് ജില്ലാ കൺവീനർ കെ കെ ശിവരാമൻ പറഞ്ഞു
താൻ ഒരിഞ്ച് ഭൂമി പോലും കയ്യേറിയിട്ടില്ലെന്നും താൻ വിലകൊടുത്ത് വാങ്ങിയ അതേ ഭൂമിയാണ് തന്റെ കൈ വശം ഉള്ളതെന്നും പറയുന്ന കുഴൽനാടൻ വസ്തു അളന്നു തിരിച്ചല്ല വാങ്ങിയത് എന്ന് സമ്മതിക്കുന്നു. 50 സെന്റ് അധിക ഭൂമിയുണ്ടെങ്കിൽ അത് വിരിവായിരിക്കുമെന്നും കുഴൽനാടൻ പറയുന്നു. ഇവിടെയാണ് കുഴൽനാടന്റെ കുടില ബുദ്ധി പ്രവർത്തിക്കുന്നത്. ഈ നാട്ടിൽ ഏതെങ്കിലും ഒരാൾ അളന്നു തിരിക്കാതെയും വില്ലേജ് ഓഫീസിൽ പോയി ഭൂമിയുടെ വിവരം മനസിലാക്കാതെയും അതിരുകൾ മനസിലാക്കാതെയും ഭൂമി വാങ്ങുമോ?. കുഴൽനാടൻ പറയുന്നത് പോലെ വാങ്ങിയ ഭൂമിയിൽ വിരിവുണ്ടെങ്കിൽ അതും ആധാരത്തിൽ കാണിക്കുമെന്ന് അറിയാത്ത പഞ്ച പാവമാണ് കുഴൽനാടനെന്നു ജനങ്ങൾ വിശ്വസിക്കണമോ? കുഴൽനാടൻ വാങ്ങിയ ഭൂമിയുടെ പട്ടയവും യഥാർത്ഥ പട്ടയമാണോ എന്ന പരിശോധിക്കണം. 

കയ്യേറ്റ മാഫിയയുടെ കാവലാളായി കുഴൽനാടൻ മാറിക്കഴിഞ്ഞു. 50 സെന്റല്ല 50 ഏക്കർ തിരിച്ച് പിടിച്ചാലും താൻ ഒരിഞ്ച് പിന്നോട്ടില്ലെന്നും ഭയപ്പെടുത്താൻ നോക്കരുതെന്നും പറയുന്ന കുഴൽനാടൻ സ്വയം പരിഹാസ്യനാവുകയാണ്. ആരാണ് കുഴൽനാടനെ ഭയപ്പെടുത്താൻ നോക്കുന്നത്, രാവിലെയും വൈകിട്ടും പത്ര സമ്മേളനം നടത്തി പിണറായി വിജയനെയും, വീണാ വിജയനെയും ഭള്ളു പറയുന്നത് ഏതോ മഹാ യുദ്ധമാണെന്നും അതിന്റെ നായകൻ താനാണെന്നും കരുതാൻ കുഴൽനാടന് അവകാശമുണ്ട്. പക്ഷെ അത് നാട്ടിൽ ചിലവാകുകയില്ല. അന്ധമായ ഇടത് പക്ഷ വിരോധം തലക്ക് പിടിച്ച കുഴൽനാടന്മാർ എന്തെല്ലാം കള്ള പ്രചാരണം നടത്തിയാലും ഇടതു ഗവണ്മെന്റ് പോകേണ്ട വഴിയിലൂടെ തന്നെ മുന്നോട്ട് പോകും. ചിന്നക്കനാലിൽ കുഴൽനാടന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ മുഖംമൂടി അഴിഞ്ഞു വീണിരിക്കുന്നു. സ്വന്തം വീടിന്റെ മതിൽ റോഡിലേയ്ക്ക് ഇറക്കി പണിത് ഗേറ്റ് സ്ഥാപിച്ചു എന്ന ഒരു ആരോപണം കുഴൽനാടനെ പറ്റി നാട്ടിൽ പണ്ടേ ഉണ്ട്. സർക്കാർ ഭൂമിയോട് കുഴനാടന് പ്രണയം നേരത്തെ തന്നെ ഉണ്ടെന്ന് ജനങ്ങൾ മനസിലാക്കിയിട്ടുണ്ട്. 

കുഴൽനാടൻ വാങ്ങിയ ഭൂമിയിലെ കെട്ടിടത്തിന്റെ കാര്യം മറച്ച് വെച്ചാണ് ആധാരം നടത്തിയിട്ടുള്ളത്. ഇതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പും നടത്തിയിരിക്കുന്നു. ഈ തട്ടിപ്പ് നടത്തിയ കുഴൽനാടന് എംഎൽഎ ആയി തുടരാനുള്ള ധാർമികമായ അവകാശം നഷ്ടപ്പെട്ടിരിക്കുന്നു. കുഴൽനാടന്റെ കയ്യേറ്റ ഭൂമി തിരിച്ച് പിടിക്കുകയും കുഴൽനാടനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് ശിവരാമൻ ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: Math­ew Kuzhal­nadan picks up where he fell: KK Sivaraman

You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.