23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 12, 2024
November 27, 2024
November 24, 2024
November 21, 2024
November 7, 2024
November 1, 2024
October 29, 2024
October 15, 2024
October 11, 2024

മാത്യു-നസ്ലിൻ ടീമിന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രം “നെയ്മർ”: മോഷൻ ടീസർ പുറത്ത്

Janayugom Webdesk
കൊച്ചി
January 9, 2023 6:52 pm

ജോ ആൻഡ് ജോയ്ക്ക് ശേഷം മാത്യു-നസ്ലിൻ കോമ്പോ വീണ്ടും ഒന്നിക്കുന്ന “നെയ്മർ” എന്ന ചിത്രത്തിന്റെ മോഷൻ ടീസർ റിലീസായി. വി സിനിമാസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ പദ്മ ഉദയ് നിർമ്മിക്കുന്ന “നെയ്മർ” നവാഗതനായ സുധി മാഡിസൻ കഥയെഴുതി സംവിധാനം ചെയ്യുന്നു.

ആദർശ് സുകുമാരൻ, പോൾസൻ സ്കറിയ എന്നിവർ ചേർന്ന് തിരക്കഥ,സംഭാഷണമെഴുതുന്നു.ഒരു ഫുൾ ടൈം ഫാമിലി എന്റർടൈൻമെന്റ് ചിത്രമായ നെയ്മറിൽ നസ്ലിൻ, മാത്യു എന്നിവർക്കൊപ്പം മറ്റ് നിരവധി താരങ്ങളും അഭിനയിക്കുന്നു.
കേരളത്തിലും പുറത്തുമായി 78 ദിവസം കൊണ്ടാണ് നെയ്മറിൻ്റെ ഷൂട്ടിങ് പൂർത്തീകരിച്ചത് .

സംഗീതം-ഷാൻ റഹ്മാൻ ഛായാഗ്രഹണം- ആൽബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഉദയ് രാമചന്ദ്രൻ. കല‑നിമേഷ് എം താനൂർ, വസ്ത്രാലങ്കാരം-മഞ്ജുഷ രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ‑മാത്യൂസ് തോമസ്സ്,പ്രൊഡക്ഷൻ കൺട്രോളർ‑പി കെ ജിനു. മലയാളം, തമിഴ് , തെലുങ്ക്, ഹിന്ദി തുടങ്ങി മൾട്ടി ലാംഗ്വേജിലായി പാൻ ഇന്ത്യ തലത്തിൽ ഇറങ്ങുന്ന ‘നെയ്മർ’ മാർച്ച് പത്തിന് തിയ്യേറ്റർ പ്രദർശനത്തിന് ഒരുങ്ങകയാണ്.പി ആർ ഒ‑എ എസ് ദിനേശ്.

Eng­lish Sum­ma­ry: Math­ew-Naslin Team’s First Pan Indi­an Film “Ney­mar”: Motion Teas­er Out

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.