തിരുവല്ല നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 6.31 കോടി രൂപ അനുവദിച്ചതായി അഡ്വ. മാത്യു ടി തോമസ് എംഎൽഎ അറിയിച്ചു. മണ്ഡലത്തിലെ 30 ഗ്രാമീണ റോഡുകൾക്കാണ് 6.31 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. 2023–24 വർഷത്തെ സംസ്ഥാന ബജറ്റിൽ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് പ്രഖ്യാപിച്ച 1000 കോടി രൂപയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമാണത്തിന് അനുമതി ലഭിച്ചത്.
നിരണം പഞ്ചായത്തിലെ തോണ്ടപുറത്ത്-വാത്തുതറ-മണക്കുപടി റോഡ് (25 ലക്ഷം), നിരണം വെസ്റ്റ് — കൊമ്പങ്കേരി റോഡ് (25 ലക്ഷം), ചിറക്കൽ പടി — മിത്രക്കേരി റോഡ് (20 ലക്ഷം), കണ്ണിശ്ശേരി പടി ‑മുട്ടേൽ പടി (15 ലക്ഷം), നെടുമ്പ്രം പഞ്ചായത്തിലെ വടശ്ശേരിൽ പടി-നാലൊന്നിൽ പടി (30 ലക്ഷം), നെടുമ്പ്രം പഞ്ചായത്ത് ശ്‌മശാനം റോഡ് (20 ലക്ഷം), കുന്നന്താനം പഞ്ചായത്തിലെ തോട്ടപ്പടി ‑മൈലമൺ റോഡ് (25 ലക്ഷം), പാറാങ്കൽ‑വെങ്കോട്ട റോഡ് (20 ലക്ഷം), അമ്പലംപടി ‑ഒട്ടികക്കുഴി ‑നടയ്ക്കൽ ( 20 ലക്ഷം), പോളയിൽ പടി – മുണ്ടുകണ്ടം (15 ലക്ഷം), കുറ്റൂർ പഞ്ചായത്തിലെ നല്ലൂർസ്ഥാനം ‑സ്രാമ്പിയിൽ റോഡ് (15 ലക്ഷം), പൊട്ടൻമല ക്ഷേത്രം-മമ്പറമ്പിൽ റോഡ് (20 ലക്ഷം), പള്ളിമല വളവിൽ- വരട്ടാർറോഡ് ( 15 ലക്ഷം),
കല്ലൂപ്പാറ പഞ്ചായത്തലെ ഐക്കരപ്പടി-ചെറുമത റോഡ് ( 20 ലക്ഷം), ഇല്ലത്ത്പടി-കുറ്റപൂവം (20 ലക്ഷം), കടപ്ര പഞ്ചായത്തിലെ കോട്ടാത്തുപടി- ആലിൻചുവട്ടിൽ ( 15 ലക്ഷം), മേടേപടി ‑കോയിച്ചിറ പടി ( 20 ലക്ഷം), തിരുവല്ല നഗരസഭയിലെ പുതിയ ചെയർമാൻ റോഡ് (15 ലക്ഷം), ഷാപ്പുപടി-പാലക്കോട്ട ‑തെക്കേവഴി റോഡ് (15 ലക്ഷം), കവിയൂർ പഞ്ചായത്തിലെ പുന്നിലം — ഈട്ടിക്കൽ പടി റോഡ് (18 ലക്ഷം), പെരിങ്ങര പഞ്ചായത്തിലെ ചാത്തങ്കേരി-കൂരിച്ചാൽ (20 ലക്ഷം), കൂരിച്ചാൽ ‑മേപ്രാൽ (25 ലക്ഷം), ആനിക്കാട് പഞ്ചായത്തിലെ കുരുന്നപ്പുഴ — മാരിക്കൽ (20 ലക്ഷം), നൂറോമ്മാവ്- ‑കൂട്ടുങ്കൽ ‑മച്ചിയാനി റോഡ് (20 ലക്ഷം), പുറമറ്റം പഞ്ചായത്തിലെ കല്ലുപാലം ‑മുണ്ടുമണ്ണിൽ പടി (45 ലക്ഷം), കോഴിമുള്ളിൽ പടി — ആയുർവേദ ഡിസ്പൻസറി-പൈങ്ങലോടി റോഡ് (20 ലക്ഷം), മല്ലപ്പള്ളി പഞ്ചായത്ത് കീഴ്വായ്പൂർ- പൗവ്വത്തിൽ പടി റോഡ് ( 45 ലക്ഷം), ഒരുപ്രാമണ്ണിൽപടി-പള്ളിപ്പടി റോഡ് (18 ലക്ഷം), മന്നത്ത്പടി-പള്ളി കടവ് റോഡ് (15 ലക്ഷം), കുഞ്ഞചേരിൽ ‑കണ്ണന്താനം — സമരമുക്ക് റോഡ് ( 15 ലക്ഷം) എന്നീ റോഡുകൾക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്.
Mathew T Thomas said that 6.31 crores have been allocated for rural roads in Thiruvalla
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.