21 January 2026, Wednesday

Related news

November 1, 2025
November 1, 2025
October 20, 2025
October 19, 2025
October 15, 2025
October 5, 2025
October 3, 2025
September 30, 2025
September 30, 2025
September 30, 2025

മാത്യൂ തോമസും ദേവികാ സഞ്ജയും ഒരുമിക്കുന്ന ‘സുഖമാണോ സുഖമാണ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

Janayugom Webdesk
തിരുവനന്തപുരം
August 28, 2025 1:09 pm

പ്രേക്ഷകരുടെ പ്രിയ താരങ്ങളായ മാത്യൂ തോമസും ദേവികാ സഞ്ജയും ആദ്യമായി സ്‌ക്രീനിൽ ഒരുമിക്കുന്ന ചിത്രം “സുഖമാണോ സുഖമാണ്” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. സുരേഷ് ഗോപിയുടെയും മഞ്ജുവാര്യരുടെയും സോഷ്യൽ മീഡിയാ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. അരുൺ ലാൽ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനനാ നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ഗരിമ വോഹ്രയാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. ദേവികാ സഞ്ജയും മാത്യു തോമസും നായികാ നായകന്മാരാകുന്ന സുഖമാണോ സുഖമാണ് ചിത്രത്തിന്റെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ജഗദീഷ്, സ്‌ഫടികം ജോർജ്, കുടശ്ശനാട്‌ കനകം, നോബി മാർക്കോസ്, അഖിൽ കവലയൂർ, മണിക്കുട്ടൻ,ജിബിൻ ഗോപിനാഥ്, അബിൻ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് തുടങ്ങിയവരാണ്. 

ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം പ്ലോട്ട് പിക്ചേഴ്സ് ആണ്. ലൂസിഫർ മ്യൂസികിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഡിഓപി — ടോബിൻ തോമസ്, എഡിറ്റർ — അപ്പു ഭട്ടതിരി, മ്യൂസിക് — നിപിൻ ബെസെന്റ്, അസോസിയേറ്റ് പ്രൊഡ്യൂസർ — അർച്ചിത് ഗോയൽ, ഹെഡ് ഓഫ് പ്രൊഡക്ഷൻസ് : രാകേന്ത് പൈ, പ്രൊഡക്ഷൻ കൺട്രോളർ — ജിനു പി. കെ, സൗണ്ട് ഡിസൈൻ — കിഷൻ സപ്ത, സൗണ്ട് മിക്സിങ് — ഹരി പിഷാരടി, ആർട്ട് ഡയറക്റ്റർ — ബോബൻ കിഷോർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ — സുഹൈൽ എം, വസ്ത്രാലങ്കാരം — ഷിനു ഉഷസ്, മേക്കപ്പ് — സിജീഷ് കൊണ്ടോട്ടി, കളറിസ്റ്റ് — ലിജു പ്രഭാകർ, കാസ്റ്റിങ് — കാസ്റ്റ് മി പെർഫെക്റ്റ്, സ്റ്റിൽസ്- നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ — മാക്ഗുഫിൻ, പി ആർ ഓ — പ്രതീഷ് ശേഖർ എന്നിവരാണ്

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.