21 January 2026, Wednesday

Related news

January 19, 2026
January 18, 2026
January 12, 2026
January 10, 2026
January 9, 2026
January 7, 2026
January 7, 2026
January 6, 2026
January 5, 2026
January 5, 2026

അങ്ങനെ എല്ലാം ‘കണക്കല്ല’; അന്താരാഷ്ട്ര ഗണിതശാസ്ത്ര ദിനത്തില്‍ ശ്രദ്ധേയമായി ഈ കൊച്ചുഗ്രാമത്തിലെ കണക്ക് പാര്‍ക്ക്

രജിത് മാവൂർ
മാവൂർ
March 13, 2024 9:34 pm

കണക്ക് വലിയ ഏടാകൂടമാണ് പല കുട്ടികൾക്കും. എന്നാൽ കണക്കിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിയാൽ ഇത്രയും ലളിതമായ ഒരു വിഷയം വേറെയില്ല. കണക്കിന് നേരെ മിഴിച്ചു നിൽക്കുന്ന കുട്ടികൾക്ക് കണക്കിനെ ലളിതമാക്കി നൽക്കുന്നതിനായി നായർകുഴി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഒരുക്കിയ ഗണിത പാർക്ക് ശ്രദ്ധേയമാകുന്നു. സംസ്ഥാനത്ത് ആകെയുള്ള രണ്ട് ഗണിത പാർക്കുകളിൽ ഏറ്റവും മികച്ചതാണ് ചാത്തമംഗലം നായർകുഴി ഗവ: ഹയർ സെക്കന്ററി സ്കൂളിൽ ഒരുക്കിയ പാർക്ക്. 

ഏത് കുഴഞ്ഞു മറിഞ്ഞ കണക്കുകൾക്കും ഇവിടെ ഉത്തരമുണ്ട്. ഗണിത പാർക്ക് ഒരുക്കിയതോടെ കുട്ടികളും വലിയ സന്തോഷത്തിലാണ്. പ്രയാസം നിറഞ്ഞ കണക്കുകളുടെ ഉത്തരം തേടി ഇനി എവിടെയും അലയേണ്ടതില്ല. പാർക്കിലേക്ക് കയറിയാൽ ഉത്തരം കുട്ടികൾക്ക് തന്നെ കണ്ടെത്താം. ഏഴ് പാലങ്ങൾ അടങ്ങിയ കോണിക്സ് ബർഗ് ബ്രിഡ്ജാണ് ഗണിത പാർക്കിലെ പ്രധാന പ്രത്യേകത. ഇതിലെ ഓരോ പാലങ്ങളിലും ഒരിക്കൽ മാത്രം കയറിയിറങ്ങി പൂർത്തീകരിക്കണമെങ്കിൽ അല്പം ബുദ്ധിയും കൗശലവും പ്രകടിപ്പിക്കണം. കുട്ടികളുടെ ചിന്താശേഷിക്ക് കോണിക്സ് ബർഗ് ബ്രിഡ്ജ് വലിയ മാറ്റം നൽകുന്നു.

ഇതിനുപുറമേ ഗുണനവും ഹരണവും കൂട്ടലും കിഴിക്കലും ശതമാന കണക്കും പാർക്കിലെത്തിയാൽ ലളിതമായി അധ്യാപകർക്ക് പഠിപ്പിക്കാം.
ചിഹ്നങ്ങൾക്കും അടയാളങ്ങൾക്കും പ്രത്യേക സ്ഥാനങ്ങളുണ്ട് ഈ ഗണിത പാർക്കിൽ. ഇനി മുതൽ കണക്കിനെ
മറ്റ് ഏതൊരു എളുപ്പ വിഷയങ്ങൾക്കും ഒപ്പം കാണാൻ നായർ കുഴി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സാധിക്കും. ഗണിത പാർക്ക് മാറ്റത്തിന്റെ മറ്റൊരു തുടക്കം കൂടിയാണ്. കളികളിലൂടെയും കുഴഞ്ഞ് മറിഞ്ഞ കണക്കുകളിൽ അല്പം കാര്യത്തിലൂടെയും. 

Eng­lish Sum­ma­ry: Maths Park in this small vil­lage fea­tured promi­nent­ly on Maths Day

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.