1 January 2026, Thursday

Related news

December 31, 2025
December 31, 2025
December 29, 2025
December 26, 2025
December 25, 2025
December 21, 2025
December 21, 2025
December 16, 2025
December 15, 2025
December 10, 2025

മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥൻ ബാഗ് ആക്‌സിലേറ്ററിന് മുകളില്‍ വെച്ചു; ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി, ‍വീഡിയോ

Janayugom Webdesk
ലഖ്നൗ
September 28, 2023 6:38 pm

നിർത്തിയിട്ടിരുന്ന ട്രെയിൻ ഉദ്യോഗസ്ഥന്റെ അനാസ്ഥ മൂലം പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി അപകടം. ഉത്തർ പ്രദേശിലെ മഥുരയിൽ ചൊവ്വാഴ്‌ച രാത്രിയാണ് ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറിയത്. വീഡിയോ കോൾ ചെയ്ത് എത്തിയ ജീവനക്കാരൻ എൻജിൻ നിയന്ത്രിക്കുന്ന ഭാഗത്ത് (ത്രോട്ടിൽ) തൻ്റെ ബാഗ് വെച്ചതിൻ്റെ സമ്മർദ്ദത്തിൽ ട്രെയിൻ മുന്നോട്ട് കുതിക്കുകയായിരുന്നു. ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ട്.

ഷക്കൂര്‍ബസ്തി മഥുര മെമു പ്ലാറ്റ്‌ഫോമിലിടിച്ച് പ്ലാറ്റ്ഫോം തകര്‍ന്ന നിലയിലാണ്. ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ കയറി വൈദ്യുതി തൂണില്‍ ഇടിച്ചാണ് നിന്നത്. അപകടത്തില്‍ വൈദ്യുത തൂണില്‍ നിന്നും വൈദ്യുതാഘാതമേറ്റ് ഒരു സ്ത്രീയ്ക്കും പരിക്കേറ്റു. അപകടത്തിന് തൊട്ട് മുന്‍പ് എല്ലാ യാത്രക്കാരും ട്രെയിനില്‍ നിന്ന് ഇറങ്ങിയിരുന്നതിനാല്‍ വന്‍ അപകടം ഒഴിവാവുകയായിരുന്നു.

ഡ്രൈവിങ് കാബിലെ സച്ചിന്‍ എന്ന ഉദ്യോഗസ്ഥനാണ് മദ്യപിച്ചെത്തി ബാഗ് ആക്‌സിലേറ്റര്‍ സ്വിച്ചിനു മുകളില്‍ വച്ചത്. ഇതാണ് അപകടത്തിന് കാരണമായത്. സംഭവത്തില്‍ സച്ചിനെയുള്‍പ്പെടെ അഞ്ചുപേരെ അന്വേഷണത്തിന് ശേഷം സസ്പെന്‍ഡ് ചെയ്തു.

സച്ചിന്‍ ഡ്രൈവിങ് കാബില്‍ എത്തുന്നതും സ്വന്തം ബാഗ് അലക്ഷ്യമായി എന്‍ജിന് സമീപം വയ്ക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Eng­lish Sum­ma­ry: Mathu­ra train acci­dent: train to derail, climb onto platform
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.