
മടിക്കൈ ഗവ. ഐടിഐയില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കണമെന്ന് സി പി ഐ മടിക്കൈ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. പുതിയകണ്ടം പാലം പുതുക്കി പണിത് ഗതാഗത യോഗ്യമാക്കണമെന്നും മടിക്കൈ ആലംപാടി ജിയുപി സ്കൂളിനെ ഹൈസ്കൂളായി ഉയര്‍ത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പി പി കൃഷ്ണൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ബങ്കളം കുഞ്ഞി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി കണ്ണൻ മാസ്റ്റർ, ടി വി രാഘവൻ പി ഓമന എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കൽ സെക്രട്ടറി കെ വി ശ്രീലത പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ വി കൃഷ്ണൻ, പി ഭാർഗ്ഗവി, എം നാരായണന്‍ മുന്‍ എംഎല്‍എ, മണ്ഡലം സെക്രട്ടറി എൻ ബാലകൃഷ്ണൻ, സംസാരിച്ചു. ലോക്കല്‍ സെക്രട്ടറിയായി കെ വി ശ്രീലതയെയും അസി.സെക്രട്ടറി ടി വി രാഘവനെയും തെരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.