22 January 2026, Thursday

Related news

January 21, 2026
November 21, 2025
November 18, 2025
October 27, 2025
October 19, 2025
October 13, 2025
October 6, 2025
October 4, 2025
June 18, 2025
February 25, 2025

വീടിന്റെ സീലിങ് തകർത്ത് പുറത്തുവീണത് മൂന്ന് കൂറ്റന്‍ പെരുമ്പാമ്പുകൾ; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്, വീഡിയോ

Janayugom Webdesk
February 15, 2023 4:41 pm

വീടിന്റെ സീലിങ്ങിനു മുകളിൽ നിന്ന് മൂന്ന് പെരുമ്പാമ്പുകളെ പിടികൂടി. ദിവസവും രാത്രി വീടിന്റെ സീലിങ്ങിനു മുകളിൽ പതിവായി അസാധാരമായ ശബ്ദം കേട്ട് വീട്ടുകാര്‍ ദ്രുതകർമ സേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സേന എത്തി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കാണാൻ കഴിഞ്ഞത്. വീടിന്റെ സീലിങ് തകർത്ത് പുറത്ത് വീണത് അസാധാരണ വലുപ്പമുള്ള മൂന്ന് പെരുമ്പാമ്പുകളാണ്. മലേഷ്യയിലാണ് ഞെട്ടിക്കുന്ന സംഭവം.

ആദ്യം സീലിങ്ങിലെ വിടവിലൂടെ ഒരു പാമ്പിന്റെ വാൽ മാത്രമാണ് പുറത്തേക്ക് തൂങ്ങിക്കിടന്നത്. ആ പാമ്പിനെ പിടിക്കാനായി ദ്രുതകർമ സേനാഗംങ്ങൾ കുടുക്കിട്ട് വലിച്ചപ്പോൾ സീലിങ്ങ് തകർന്നു വീണതിനോടൊപ്പം മറ്റ് രണ്ട് കൂറ്റൻ പെരുമ്പാമ്പുകളും താഴേക്ക് വീഴുകയായിരുന്നു. മലേഷ്യയിലുണ്ടായ ഈ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഒരു പാമ്പിനെ പിടിക്കാൻ ശ്രമിച്ചപ്പോൾ പുറത്തുവന്ന കൂറ്റൻ പെരുമ്പാമ്പുകളെ കണ്ട് അവിടെയുണ്ടായിരുന്നവർ ഉറക്കെ നിലവിളിച്ചു. സീലിങ്ങ് തകർന്ന് താഴേക്ക് തൂങ്ങിക്കിടന്ന പാമ്പുകൾ വീണ്ടും മുകളിലേക്ക് കയറി ഒളിക്കാൻ ശ്രമിക്കുന്നതും ദൃശ്യത്തിൽ കാണാം. ഒളിക്കാൻ ശ്രമിച്ച പാമ്പുളെ സംഘം ഉടൻതന്നെ വാലിൽ പിടിച്ച് വലിച്ച് താഴെയിട്ടു. മൂന്ന് പെരുമ്പാമ്പുകളെയും അവിടെനിന്ന് സുരക്ഷിതമായി നീക്കം ചെയ്ത ശേഷമാണ് ഇവർ മടങ്ങിയത്.

Eng­lish Sum­ma­ry: Mat­ing Pythons Crash Through Ceil­ing in Malaysia
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.