കോഴിക്കോട് — ഊട്ടി ഹ്രസ്വദൂര പാതയായ മാവൂർ കൂളിമാട് റോഡിലൂടെ പോകുന്ന ബസുകൾ സർവ്വീസ് നിർത്തിവച്ചു. ജൽ ജീവൻ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് അനിശ്‌ചിതമായി നീണ്ടുപോകുന്നതാണ് സർവ്വീസ് നിർത്താൻ കാരണം. കഴിഞ്ഞ ഒരാഴ്ച്ചയായി ഇതു വഴി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നിലവിൽ ഏറെ ചുറ്റിത്തിരിഞ്ഞാണ് ബസുകൾ സഞ്ചരിക്കുന്നത്. ഇത് വലിയ സാമ്പത്തിക നഷ്ടം ബസുടമകൾക്ക് ഉണ്ടാക്കുന്നുണ്ട്. കൂളിമാട് വഴി സർവ്വീസ് നടത്തുന്ന ചെറുവാടി,അരീക്കോട്, നിലമ്പൂർ, മഞ്ചേരി, മുക്കം, ചേന്ദമംഗല്ലൂർ ഭാഗങ്ങളിലേക്കുള്ള ബസുകളെല്ലാം സർവ്വീസ് നിർത്തിവച്ചിട്ടുണ്ട്.
English Sammury: Mavoor-Koolimad Root Bus services have been suspended
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.