23 December 2024, Monday
KSFE Galaxy Chits Banner 2

മെയ് 15 ലോക കുടുംബ ദിനം- കുടുംബം സമൂഹത്തിന്റെ ആധാരശില; കുടുംബ ബന്ധങ്ങൾ കൂടുതൽ ഉഷ്മളമാക്കാം .….

അജയകുമാർ കരിവെള്ളൂർ
May 15, 2023 11:57 am

കുടുംബ ബന്ധങ്ങളിലെ അപചയങ്ങളും താള പിഴകളും മനുഷ്യ രാശിയുടെ നിലനിൽപ്പിനെ തന്നെ അപകടകരമായ സാഹചര്യത്തിലേക്ക് എത്തിച്ച കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കേരളത്തിൽ മയക്കുമരുന്നും മദ്യവും നമ്മുടെ കുടുംബ ബന്ധങ്ങളിൽ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന വെല്ലുവിളികളും അതിനെ നേരിടാനുള്ള വിപുലമായ ക്യാമ്പയ്നുകളുമാണ് നാം ഈ ഘട്ടത്തിൽ ചർച്ചചെയ്യേണ്ടത് . ആധുനിക ഡിജിറ്റൽ കാലഘട്ടം കുടുംബ ബന്ധങ്ങളിലെ ശിഥിലീകരണം വേഗത്തിലാക്കി എന്നു പറയാതെ തരമില്ല. എല്ലാ വർഷവും മെയ് 15 ന് യു എൻ ജനറൽ അസംബ്ലിയാണ് 1993 മുതൽ ഈ ദിനാചരണം നടത്താൻ നിർദ്ദേശിച്ചിട്ടുള്ളത്. ജനസംഖ്യ പരമായ പ്രവണതകളും കുടുംബങ്ങളും എന്നതാണ് ഈ വർഷത്തെ ലോക കുടുംബ ദിന സന്ദേശം.
ലോക ക്രമത്തിൽ ജനസംഖ്യ പരമായ പ്രവണതകൾ കുടുംബങ്ങളിൽ വരുത്തിയ ഗുണപരവും,അല്ലാത്തവയുമായ മാറ്റങ്ങൾ ചർച്ച ചെയ്യേണ്ടതിന് ഏറെ പ്രസക്തിയുണ്ട്. കേരളം ജനസംഖ്യ നിയന്ത്രണത്തിലും കുടുംബാസൂത്രണത്തിലും വർഷങ്ങൾക്ക് മുമ്പ് തന്നെ വികസിത രാജ്യങ്ങളൊടൊപ്പം എത്തിയിട്ടുണ്ട്. എന്നാൽ അണു കുടുംബ വ്യവസ്ഥിതിയും പുതിയ തലമുറയിൽ ഭൂരിഭാഗവും വിദേശത്തേക്ക് കടന്നുചെല്ലുന്നത് മൂലം അവരുടെ മാതാപിതാക്കൾക്ക് സുരക്ഷിതമല്ലാത്ത വാർദ്ധക്യം എന്ന അവസ്ഥയും നാം മുൻ കൂട്ടി കാണേണ്ടതുണ്ട്. 

വൃദ്ധ സദനങ്ങൾ ഒരു സാമൂഹ്യ യാതാർത്ഥ്യമായി നമ്മുടെ ജീവിത ക്രമത്തിൽ മാറേണ്ടത് അതിവിദൂരമല്ല . ആരോഗ്യ പൂർണ്ണവും മാസികവുമായ സൂരക്ഷിതമായ ജീവിത സാഹചര്യങ്ങൾ സൃഷ്ടിക്കാനും ജനസംഖ്യ പരമായ പ്രവണതകൾ കൊണ്ട് നമ്മുടെ കുടുംബ വ്യവസ്ഥതിയെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ പരിഹരിക്കാനുള്ള വിവിധ പരിപാടികളും ബോധവത്കരണത്തിലൂടെ നൽകുകയും കുടുംബവും സമൂഹവുമെന്ന എന്ന വിശാലമായ അർത്ഥതലത്തിലേക്ക് എത്തിക്കാനും യു എൻ ഈ ദിനാചരണവുമായി ബന്ധപ്പെട്ട് ലക്ഷ്യമിടുന്നു. പരസ്പരം ചുമതലകൾ പങ്കുവെച്ച് സ്ത്രീയും പുരുഷനും അവരുടെ കുട്ടികളും ഒരുമിച്ചു ജീവിക്കുന്നതിനെയാണ് കുടുംബം എന്നറിയപ്പെടുന്നത്. കൂടുമ്പോൾ ഇമ്പമുള്ളത് എന്നതാണ് കുടുംബം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ ഇന്ന് കൂടുമ്പോൾ ഇമ്പമില്ലാതായി. മദ്യപാനവും, മറ്റ് ദുശീലങ്ങളും മാറുന്ന ജീവിത ശൈലിയും നമ്മുടെ കുടുംബങ്ങളെ വലിയയൊരളവിൽ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അണു കുടുംബ വ്യവസ്ഥയായി നമ്മുടെ സമൂഹം വലിയ രീതിയിൽ മാറിയിട്ടുണ്ട്. നമ്മുടെ മാതാപിതാക്കളെ വൃദ്ധ സദനങ്ങളിലേക്കും കുട്ടികളെ ഡേ കെയർ സെന്ററുകളിലേക്കും തള്ളിവിടുന്ന രീതിയിൽ യാന്ത്രിക തിരക്കുകളുടെ ഒരു പുതിയ സംസ്കാരം നന്മളെയാകെ പിടിമുറിക്കിയിരിക്കുന്നു. മുൻ കാലങ്ങളിൽ മാതാപിതാക്കളും സഹോദരങ്ങളും മക്കളും അവരുടെ മക്കളും മറ്റും ചേർന്നതായിരുന്നു നമ്മുടെ കുടുംബ വ്യവസ്ഥ. എന്നാൽ ഇന്ന് അച്ചൻ, അമ്മ, ഒരു കുട്ടി എന്ന രീതിയിലാണ് അണു കുടുംബം . വിവാഹവും ദാമ്പത്യവും കുടുംബത്തിന്റെ ആധാര ശിലകളാണ്. വിവാഹം എന്ന ഉടമ്പടിയിൽ സംഭവിക്കുന്ന താഴപിഴകൾ ബാധിക്കുന്നത് നമ്മുടെ കുടുംബങ്ങളെയാണ്.

കേരളം വിവാഹ മോചന കേസുകളുടെ തല സ്ഥാനമെന്നാണ് അറിയപ്പെടുന്നത്. കേരളത്തിൽ കുടുംബ കോടതികളുടെ കനിവ് കാത്ത് കഴിയുന്ന ഒരു ലക്ഷത്തിലധികം കേസുകളാണ് ഉളളത് . 2000 മുതൽ 2020 വരെയുള്ള പത്ത് വർഷ കാലയളവിൽ 4,89,829 വിവാഹ മോചനങ്ങളാണ് നടന്നിട്ടുള്ളത്. സംസ്ഥാനത്തെ കുടുംബ കോടതിയിൽ ഒരു വർഷം ശരാശരി 40,000 കേസുകൾ ഫയൽ ചെയ്യപെടുന്നു. 30 വയസ്സിൽ താഴെയുള്ളവരിലാണ് കൂടുതൽ വിവാഹ മോചന കേസുകൾ നടക്കുന്നത്. വിവാഹം കഴിഞ്ഞ് 24 മണിക്കൂറിനുളിൽ വിവാഹ മോചന കേസ് ഫയൽ ചെയ്ത സംഭവും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. കൊച്ചിയിൽ പ്രതിദിനം 10 പുതിയ കേസുകൾ ഫയൽ ചെയ്യപ്പെടുന്നു. നമ്മുടെ പൂർവ്വീകരായ ഒരു ജനത പരസ്പരം പങ്കുവയ്ക്കാനും പകുത്തു നൽകാനുമുള്ള വിശാല മനസ്കത കാണിച്ചവരാണ്. കൂട്ടു കുടുംബ വ്യവസ്ഥയിൽ നിന്ന് അണു കുടുംബ വ്യവസ്ഥയിലേക്ക് നടന്നുകയറിയ നമുക്ക് സ്നേഹ ബന്ധങ്ങളും പങ്കുവയ്ക്കലും ഇല്ലാതായി സ്വാർത്ഥത മാത്രം നിഴലിച്ചു നിൽക്കുന്ന ഒരു ജനതയായി മാറി കൊണ്ടിരിക്കുന്നു. ജീവിതത്തിൽ ൗിunder­stand­ing എന്നതിന് പകരം udjust­ment എന്നായി മാറികൊണ്ടിരിക്കുന്നു . ഒരു സമൂഹം നന്നാവണമെങ്കിൽ അവിടുത്തെ കുടുംബം നന്നാകണം. കുടുംബങ്ങൾ നന്നാകണമെങ്കിൽ ജനങ്ങൾ നന്നാകണം. കൂടുതൽ ഊഷ്മളമായ കുടുംബ ബന്ധങ്ങൾ സൃഷ്ടിക്കാനും കുടുംബ ബന്ധങ്ങളിലെ ആർദ്രത വീണ്ടെടുക്കാനും ഈ കുടുംബ ദിനത്തിൽ പ്രതിഞ്ജ ചെയ്യാം.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.