20 December 2025, Saturday

Related news

December 9, 2025
December 6, 2025
December 3, 2025
December 1, 2025
November 27, 2025
November 23, 2025
November 10, 2025
November 9, 2025
October 24, 2025
October 23, 2025

മേയ് ദിനം സമുചിതം ആചരിക്കണം; ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
April 29, 2025 10:24 pm

തൊഴിലിന്റെ അന്തസ് ഉയർത്തിപ്പിടിക്കുന്നതിനും മനുഷ്യോചിതമായ ജീവിതസാഹചര്യങ്ങൾ നേടുന്നതിനും വേണ്ടി 1886ൽ ചിക്കാഗോ നഗരത്തിലെ ഹേ മാർക്കറ്റിൽ നടന്ന ജീവത്യാഗം ലോകത്തെമ്പാടും അധ്വാനിക്കുന്ന ജനങ്ങൾക്ക് ആവേശവും വഴികാട്ടിയുമായി ഇന്നും ഉയർന്നുനിൽക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. 

കേവലമായ തൊഴിൽ അവകാശങ്ങൾ നേടുന്നതിനപ്പുറം കർഷകരുൾപ്പെടെയുള്ള മർദിത ജനവിഭാഗങ്ങളുമായി കൈകോർത്തുകൊണ്ട് സാമൂഹ്യവ്യവസ്ഥയെയും ഭരണക്രമത്തെയും തന്നെ മാറ്റിത്തീർക്കാൻ കഴിയുംവിധമുള്ള തൊഴിലാളി വർഗത്തിന്റെ വളർച്ചയ്ക്ക് നാന്ദികുറിച്ചത് ആ ദിനമാണ്. തൊഴിലാളിവർഗ രാഷ്ട്രീയത്തിനേറ്റ തിരിച്ചടികൾ ചൂഷക ശക്തികൾക്ക് ലോകത്തെമ്പാടും അധീശത്വം നൽകുകയും മൂലധനത്തിന് മനുഷ്യന്റെയും പ്രകൃതിയുടെയും മേൽ സർവാധികാരം സ്ഥാപിക്കാൻ അവസരം നൽകുകയും ചെയ്തു. ഇതിന്റെ പരിണിത ഫലങ്ങൾ ലോകം ഇന്നനുഭവിക്കുകയാണ്. കൂടുതൽ നീതിപൂർവമായ ഒരു ലോകം സൃഷ്ടിക്കാൻ വേണ്ടിയുള്ള പോരാട്ടങ്ങളിൽ സമസ്തരാജ്യങ്ങളിലെയും തൊഴിലാളി പ്രസ്ഥാനങ്ങൾ അധികമധികം ശക്തിപ്പെടേണ്ടതുണ്ട്. മേയ് 20ന് നടക്കാൻ പോകുന്ന അഖിലേന്ത്യാ പണിമുടക്ക് ഇന്ത്യൻ തൊഴിലാളിവർഗ ചരിത്രത്തിൽ പുതിയ അധ്യായം രചിക്കും. മേയ് ദിനം സമുചിതം ആചരിക്കാൻ തൊഴിലാളിവർഗത്തോടും വർഗബന്ധുക്കളോടും സിപിഐ സംസ്ഥാന സെക്രട്ടറി ആഹ്വാനം ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.