തദ്ദേശസ്വയംഭരണ-എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍ രാജിവച്ചു. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് രാജി. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. എം വി ഗോവിന്ദന് പകരം എം ബി രാജേഷിനെ പുതിയ മന്ത്രിയായും എ എന്‍ ഷംസീറിനെ സ്‌പീക്കറായും സിപിഐ(എം) തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
തൃത്താലയിൽനിന്ന് വിജയിച്ചാണ് എം ബി രാജേഷ് നിയമസഭയിൽ എത്തിയത്. സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗവും 2009 മുതൽ 2019 വരെ പാലക്കാട് നിന്നും ലോക്‌സഭാംഗവുമായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമ്പത്തികശാസ്ത്രത്തിൽ എംഎയും തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദവും നേടിയിട്ടുണ്ട്.
തലശേരി മണ്ഡലത്തിൽ രണ്ടാംതവണ മികച്ച വിജയം നേടിയാണ് ഷംസീര്‍ നിയമസഭയിലെത്തിയത്. കണ്ണൂർ സർവകലാശാല യൂണിയൻ പ്രഥമ ചെയർമാനും എസ്‌എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറിയുമാണ്. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്നു. എംഎ, എൽഎൽഎം ബിരുദധാരിയാണ്.
English Summary:MB Rajesh Minister, AN Shamseer Speaker
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.