
വടക്കൻ ബംഗളൂരുവിലെ ഗായത്രി നഗറിലെ വാടകവീട്ടിൽ എംബിഎ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക ദാവൻഗെരെ സ്വദേശിയായ വിദ്യാർത്ഥിനിയാണ് മരിച്ചത്. മൃതദേഹം കണ്ടെത്തുമ്പോൾ അഴുകിയ നിലയിലായിരുന്നു. സുബ്രമണ്യനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗായത്രി നഗറിലെ വീട്ടിലെ മൂന്നാം നിലയിലായിരുന്നു പെൺകുട്ടി കഴിഞ്ഞ ഒന്നര വർഷമായി ഒറ്റയ്ക്ക് താമസിച്ചിരുന്നത്. പെൺകുട്ടിയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ വീട്ടുകാർ വീട്ടുടമസ്ഥനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം കണ്ടെടുക്കുമ്പോൾ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
വിദ്യാർത്ഥിനി വിഷാദരോഗത്തിന് അടിമയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാനാകൂ എന്നും പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി പെൺകുട്ടിയുടെ മൊബൈൽ ഫോൺ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.