3 March 2026, Tuesday

Related news

March 3, 2026
March 3, 2026
March 2, 2026
March 2, 2026
March 1, 2026
February 28, 2026
February 24, 2026
February 22, 2026
February 22, 2026
February 16, 2026

എംബാപ്പെ ഡബിള്‍

Janayugom Webdesk
വിയ്യാറയല്‍
March 16, 2025 9:52 pm

കിലിയന്‍ എംബാപ്പെയുടെ ഇരട്ടഗോളില്‍ സ്പാനിഷ് ലാലിഗയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്ന് റയല്‍ മാഡ്രിഡ്. വിയ്യാറയലിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയലിന്റെ വിജയം. ഏഴാം മിനിറ്റിൽ യുവാൻ ഫോയ്ത് നേടിയ ഗോളില്‍ റയലിനെ ഞെട്ടിച്ച് സ്വന്തം തട്ടകത്തിൽ വിയ്യാറയൽ ലീഡെടുത്തു. എന്നാൽ റയൽ മികച്ച നീക്കങ്ങളുമായി തിരിച്ചുവരുകയും ഏഴ് മിനിറ്റിനിടെ എംബാപ്പെ രണ്ടുതവണ വലകുലുക്കയും ചെയ്തു. 

17-ാം മിനിറ്റിലും 23-ാം മിനിറ്റിലുമാണ് എംബാപ്പെയുടെ ഗോളുകളെത്തിയത്. 18 മത്സരങ്ങളിൽനിന്ന് 18 ജയവും ആറ് സമനിലയും സഹിതം 60 പോയിന്റുമായാണ് റയല്‍ തലപ്പത്തെത്തിയത്. രണ്ടു മത്സരം കുറവു കളിച്ച ബാഴ്സലോണ 57 പോയിന്റുമായി രണ്ടാമതും, ഒരു മത്സരം കുറവു കളിച്ച അത്‍ലറ്റിക്കോ മാഡ്രിഡ് 56 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്. മറ്റു മത്സരങ്ങളിൽ സെൽറ്റ വിഗോ റയൽ വല്ലാഡോലിഡിനെയും (1–0), മയ്യോർക്ക എസ്പാന്യോളിനെയും (2–1) തോല്പിച്ചു. അതേസമയം ജിറോണ–വലെൻസിയ മത്സരം ഓരോ ഗോളടിച്ച് സമനിലയിൽ അവസാനിച്ചു. ജിറോണ 11-ാമതും വലെന്‍സിയ 16-ാം സ്ഥാനത്തുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.