16 January 2026, Friday

എംബാപ്പെ റയലില്‍ !

Janayugom Webdesk
മാഡ്രിഡ്
June 2, 2024 9:40 pm

ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡുമായി കരാറിലൊപ്പു വച്ചതായി റിപ്പോര്‍ട്ട്. പ്രശസ്ത ഫുട്ബോള്‍ നിരീക്ഷകനായ ഫാബ്രിസിയോ റൊമാനോവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അടുത്ത ആഴ്ചയോടെ എംബാപ്പെയെ പുതിയ സൈനിങ്ങായി റയല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും റൊമാനോ എക്സില്‍ കുറിച്ചു.

ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയില്‍ നിന്ന് പടിയിറങ്ങിയ എംബാപ്പെ റയലിലേക്ക് ചേ­ക്കേറുമെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിരവധി അ­ഭ്യൂഹങ്ങള്‍ക്കൊടുവിലാണ് എംബാപ്പെ സാന്റിയാഗോ ബെര്‍ണബ്യൂവിന്റെ പടികയറാനൊരുങ്ങുന്നത്. അതേസമയം റയല്‍ മാഡ്രിഡ് എംബാപ്പെയുമായി കരാറിലെത്തിയ വിവരം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

Eng­lish Summary:Mbappe in Real!
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.