
ക്ലബ്ബ് ലോകകപ്പില്‍ സെമിഫൈനല്‍ ലൈനപ്പായി. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും ഫ്രഞ്ച് കരുത്തരായ പിഎസ്ജിയും സെമിയില്‍ ഏറ്റുമുട്ടും. ബൊറൂസിയ് ഡോര്‍ട്ട്മുണ്ടിനെതിരെ ആവേശകരമായ മത്സരത്തിനൊടുവിലാണ് റയല്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയം നേടിയത്. ഇഞ്ചുറി സമയം വരെ രണ്ട് ഗോളിന് മുന്നിലായിരുന്നു റയല്‍. എന്നാല്‍ പോരാട്ടവീര്യത്തോടെ ഉണര്‍ന്ന ഡോര്‍ട്ട്മുണ്ട് ഇഞ്ചുറി ടൈമില്‍ രണ്ട് ഗോളുകള്‍ നേടി സമനില കണ്ടെത്തി. മത്സരം എക്സ്ട്രാടൈമിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് കിലിയന്‍ എംബാപ്പെ റയലിന്റെ രക്ഷകനായി അവതരിച്ചത്. ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റില്‍ റയല്‍ താരം ഡീന്‍ ഹുജിസെന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. മത്സരത്തില്‍ 10-ാം മിനിറ്റില്‍ ഗോണ്‍സാലോ ഗാര്‍ഷ്യയാണ് റയലിന് ആദ്യ ഗോള്‍ സമ്മാനിക്കുന്നത്. 20-ാം മിനിറ്റില്‍ ഫ്രാന്‍ ഗാര്‍ഷ്യയും ഗോള്‍ നേടിയതോടെ ആദ്യപകുതി 2–0ന് റയല്‍ ആധിപത്യം സ്ഥാപിച്ചു. ഇഞ്ചുറി സമയം വരെ ഈ ലീഡ് നിലനിര്‍ത്താന്‍ റയലിനായി. എന്നാല്‍ പിന്നീട് ഡോര്‍ട്ട്മുണ്ടിന്റെ റയലിനെ ഞെട്ടിക്കുന്ന പ്രകടനമാണ് കണ്ടത്. രണ്ടാം പകുതിയില്‍ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ മാക്സമില്യന്‍ ബെയറിലൂടെ ഡോര്‍ട്ട്മുണ്ട് ഒരു ഗോള്‍ മടക്കി. രണ്ടുമിനിറ്റിനകം കിലിയന്‍ എംബാപ്പെയിലൂടെ റയല്‍ മൂന്നാം ഗോള്‍ കണ്ടെത്തി. സെര്‍ഹൗ ഗ്യുറാസിയെ പെനാല്‍റ്റി ബോക്സില്‍ വീഴ്ത്തിയതിന് ഡീന്‍ ഹുജിസെന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്താവുകയും റഫറി ഡോര്‍ട്ട്മുണ്ടിന് അനുകൂലമായി പെനല്‍റ്റി വിധിക്കുകയും ചെയ്തു. പെനാല്‍റ്റി സെര്‍ഹോ ഗുയിറാസ്സ് ലക്ഷ്യത്തിലെത്തിച്ചെങ്കിലും സമനില കണ്ടെത്താന്‍ പോലും ഡോര്‍ട്ട്മുണ്ടിനായില്ല.
വമ്പന്‍ പോരാട്ടത്തില്‍ ജര്‍മ്മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ തകര്‍ത്താണ് പിഎസ്ജി സെമിയില്‍ പ്രവേശിച്ചത്. ഏകപക്ഷീയമായ രണ്ട് ഗോള്‍ വിജയമാണ് പിഎസ്ജി സ്വന്തമാക്കിയത്. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 78-ാം മിനിറ്റില്‍ ഡെസിറെയും ഇഞ്ചുറി ടൈമില്‍ ഒസുമാനെ ഡെംബെലെയുമാണ് ഗോളുകള്‍ നേടിയത്. അവസാന മിനിറ്റുകളിൽ പിഎസ്ജിയുടെ രണ്ട് താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. മത്സരത്തിനിടെ ബയേണ്‍ താരം ജമാൽ മുസിയാല പിഎസ്ജിയുടെ ഗോൾ കീപ്പർ ഡോണരുമയുമായി കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റു. ആദ്യ സെമിയില്‍ ചെല്‍സിയും ഫ്ലുമിനെന്‍സെയും ഏറ്റുമുട്ടും. നാളെ രാത്രി 12.30നാണ് മത്സരം. ബുധനാഴ്ച രാത്രി 12.30ന് പിഎസ്ജിയും റയലും തമ്മിലുള്ള രണ്ടാം സെമി നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.