10 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 10, 2025
April 10, 2025
April 9, 2025
April 9, 2025
April 8, 2025
April 8, 2025
April 7, 2025
April 6, 2025
April 5, 2025
April 5, 2025

എംഡിഎംഎയുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ 

Janayugom Webdesk
നെടുങ്കണ്ടം
April 8, 2023 11:57 am

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേയ്ക്ക് എംഡിഎംഎ കടത്തിയ തിരുവനന്തപുരം സ്വദേശികളായ രണ്ട് യുവാക്കളെ കുമളി ചെക്ക്പോസ്റ്റിൽ എക്സൈസ് സംഘം പിടികൂടി. ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് തമിഴ് നാട്ടിൽ നിന്നും കേരളത്തിലേയ്ക്ക് കാറിൽ എത്തിയ ചിറയിൻകീഴ് കിഴിവിലം സ്വദേശി സമീന മൻസ്സിൽ മുൻസിർ (23), കുറക്കട കരയിൽ റോഷ്ന മൻസ്സിൽ അൽ കെയ്സ് (23) എന്നിവരെ പിടികൂടിയത്. ഇവരില്‍ നിന്ന്  250 മില്ലിഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

തമിഴ്നാട്ടിലെ കൊടൈക്കനാലിൽ നിന്നും മയക്ക്മരുന്ന് വാങ്ങിച്ചതെന്ന് പ്രതികൾ പറഞ്ഞതായും കേസിൽ കൂടുതൽ അന്വേഷണം നടന്നു വരുന്നതായും വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടർ അനീഷ് കെ എ  പറഞ്ഞു. പ്രിവന്റീവ് ഓഫീസർമാരായ അനിൽ കെ എൻ, യൂനസ് പി എച്ച്, രാജ്കുമാർ ബി ഷനേജ് കെ. , സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് ടി എ, ദീപു കുമാർ ബി എസ്, മുകേഷ് ആര്‍, മനീഷ് മോൻ , ആഷ്ന നാസർ, ശ്രീദേവി ടി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Eng­lish Sum­ma­ry: mdma 4 accused arrested
You may also like this video

YouTube video player

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.