28 February 2026, Saturday

Related news

February 23, 2026
February 18, 2026
February 14, 2026
February 10, 2026
February 4, 2026
January 30, 2026
January 29, 2026
January 28, 2026
January 24, 2026
January 18, 2026

തൃശൂരിൽ എംഡിഎംഎയും 20കാരന്‍ പിടിയില്‍

Janayugom Webdesk
തൃശൂർ
March 17, 2023 6:02 pm

എംഡിഎംഎയും കഞ്ചാവുമായി തൃശൂരിൽ യുവാവ് പിടിയിൽ. വഴുക്കുംപാറ കിഴക്കേക്കര വീട്ടിൽ ഇജോ (20) ആണ് പിടിയിലായത്. ഒല്ലൂർ പൊലീസാണ് കാച്ചേരി ജിടി നഗറിൽ നിന്ന് ഇയാളെ പിടികൂടിയത്. 

ചെറു പ്ലാസ്റ്റിക്ക് കവറുകളിലാക്കി സൂക്ഷിച്ച നിലയിലാണ് വിൽപനക്കായി എത്തിച്ച എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തത്. മയക്കുമരുന്ന് വിറ്റുകിട്ടിയ 5,000 രൂപയും കണ്ടെടുത്തിട്ടുണ്ട്. ഫോണിലൂടെ ഓര്‍ഡര്‍ അനുസരിച്ച് വിൽക്കുന്നതാണ് ഇയാളുടെ രീതി. ഒല്ലൂര്‍ എസ്ഐ ഗോഗുലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാവിനെ പിടികൂടിയത്. 

Eng­lish Summary;MDMA and 20-year-old man arrest­ed in Thrissur

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.