
മാരക മയക്കുമരുന്നായ എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ മലയാളി വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. കോട്ടയം പാലാ സ്വദേശി അനുവിനെയാണ് (22) ഫോർട്ട് പൊലീസ് ബംഗളൂരുവില്‍ നിന്ന് പിടികൂടിയത്. ദിവസങ്ങൾക്ക് മുമ്പ് 32 ഗ്രാം എംഡിഎംഎയുമായി മുട്ടത്തറ സ്വദേശിയായ ഗോപകുമാറിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ബംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്ന വിവരം ലഭിച്ചു. തുടർന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘമാണ് ബംഗളൂരുവില്‍ പേയിങ് ഗസ്റ്റ് ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അനുവിനെ പിടികൂടിയത്.
തിരുവനന്തപുരമടക്കം പല ജില്ലകളിലും മാരക ലഹരിമരുന്നുകൾ എത്തിക്കുന്നതിൽ അനുവിന് മുഖ്യപങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇടനിലക്കാരുടെ സഹായത്തോടെയാണ് അനു ഇവ വില്പന നടത്തിയിരുന്നത്. സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെടുന്ന യുവതീ യുവാക്കളുമായി സൗഹൃദം സ്ഥാപിച്ച് എംഡിഎംഎ ഉപയോഗത്തിലേക്കും ലഹരി കച്ചവടത്തിലക്കും വഴിതിരിക്കുന്നതാണ് പ്രവര്‍ത്തനരീതി. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്ന്, സിന്തറ്റിക് ഡ്രഗ്സ് എന്നിവ കേരളത്തിലേക്ക് ഇത്തരത്തിൽ എത്തിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.