19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 5, 2024
December 4, 2024

എംഡിഎംഎ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

Janayugom Webdesk
കൊല്ലം
February 12, 2023 9:36 pm

കാറിനുള്ളിൽ സുഹൃത്തുക്കളുമായി എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിലായി. പള്ളിത്തോട്ടം എച്ച് ആൻഡ് സി കോമ്പൗണ്ട് ഗാന്ധിനഗര്‍-95 ഷിബിനാ മന്‍സിലില്‍ നാദിര്‍ഷാ (25)യാണ് 1460 മില്ലി ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന നാലോളം പേർ ഓടി രക്ഷപെട്ടു. കഴിഞ്ഞദിവസം രാത്രി 11.30 ഓടെ പള്ളിത്തോട്ടം പൊലീസ് നടത്തിയ പട്രോളിങ്ങിനിടെയാണ് എച്ച് ആന്റ് സി കോമ്പൗണ്ടിൽ നിന്ന് ഇയാളെ പിടികൂടിയത്. ഇയാൾ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹിയും പിതാവ് ഷിബു ഐഎൻടിയുസി ബൂത്ത് കമ്മിറ്റി സെക്രട്ടറിയുമാണ്.

നിരോധിത പുകയില ഉല്പന്നങ്ങൾ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച് വില്പന നടത്തിയ കേസിലും ഇയാൾ പ്രതിയാണ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് കേസുകൾ ഒതുക്കിത്തീർത്തിരുന്നത്. ജോനകപ്പുറം, പള്ളിത്തോട്ടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇയാൾ കുട്ടികളെയടക്കം ഇടനിലക്കാരായി ഉപയോഗിക്കാറുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. പള്ളിത്തോട്ടം പൊലീസ് ഇന്‍സ്പെക്ടര്‍ ഫയാസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സ്റ്റെപ്റ്റോ ജോണ്‍, സുനില്‍, എസ്‌സിപിഒ ഷാനവാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Eng­lish Summary:mdma youth congress-worker-arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.