22 January 2026, Thursday

Related news

January 14, 2026
January 6, 2026
December 14, 2025
December 4, 2025
November 29, 2025
November 28, 2025
November 27, 2025
November 26, 2025
November 25, 2025
November 25, 2025

മഴയുടെ അളവ് പറഞ്ഞ് കോന്നിയിലെ മഴ മാപിനി

Janayugom Webdesk
കോന്നി
July 4, 2023 2:09 pm

“ഇന്ന് പെയ്ത മഴയുടെ അളവ് അറിയണോ” ? കോന്നിയിലേക്ക് വന്നാൽ മതി. കോന്നി ഫോറസ്റ്റ് ഇൻസ്‌പെക്ഷൻ ബംഗ്ളാവിന്റെ മുറ്റത്ത് സ്ഥാപിച്ചിരിക്കുന്ന മഴ മാപിനിയിലാണ് കോന്നിയിൽ പെയ്ത മഴയുടെ അളവ് കൃത്യമായി അറിയുവാൻ സാധിക്കുന്നത്. ബ്രിട്ടീഷ് ഭരണ കാലത്ത് സ്ഥാപിക്കപെട്ട കോന്നി ഫോറെസ്റ്റ് ഐ ബി യിലെ മഴ മാപിനിക്ക് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്.ഐ ബി യുടെ മുറ്റത്ത് പ്രത്യേകം നിർമിച്ചിരിക്കുന്ന തറയിൽ ആണ് മഴ മാപിനി ഉള്ളത്.ഇത് കൃത്യമായി അളക്കുന്നതിനായി വനം വകുപ്പ് ജീവനക്കാരനെയും നിയോഗിച്ചിട്ടുണ്ട്.രാവിലെ എട്ടരക്കും ഒൻപതരയ്ക്കും ഇടയിൽ ശേഖരിക്കുന്ന കോന്നിയിലെ മഴയുടെ അളവ് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ അറിയിക്കും.ഈ തരത്തിലാണ് കോന്നിയിൽ എത്ര മഴ ലഭിച്ചു എന്ന് കൃത്യമായി പുറംലോകമറിയുന്നത്.

ഒരു നിശ്ചിത വായ്‌വട്ടമുള്ള ചോർപ്പും അതിനടിയിൽ സ്ഥാപിച്ചിരിക്കുന്ന കുഴൽ പാത്രവുമാണ് മഴ മാപിനിയുടെ പ്രധാന ഭാഗങ്ങൾ.കുഴൽ പാത്രത്തിന്റെ ഒരു വശത്ത് താഴെ നിന്നും മുകളിലേക്കുള്ള ഉയരം മില്ലി മീറ്ററിൽ രേഖപ്പെടുത്തിയിരിക്കും.മഴമാപിനിയുടെ ചോർപ്പിന്റെ പത്തിലൊന്ന് വായ്‌വട്ടമായിരിക്കും കുഴൽ പാത്രത്തിന്റെ വ്യാസം.ചെറിയ മഴ പോലും അളക്കുന്നതിനായാണ് ഈ ഘടനയിൽ ഇത് നിർമ്മിച്ചിരിക്കുന്നത്.ചോര്പ്പിന്റെയും കുഴലിന്റെയും വ്യാസ വത്യാസം മൂലം ചോർപ്പിൽ വീഴുന്ന ഒരു മില്ലീ മീറ്റർ മഴവെള്ളം കുഴൽ പാത്രത്തിൽ വീഴുമ്പോൾ അതിന്റെ ഉയരം പത്ത് സെന്റീ മീറ്റർ ആയി വർധിക്കുന്നു.മഴ അളക്കുന്നതിൽ ഉള്ള പിഴവ് കുറക്കുവാൻ ആണ് ഈ രീതി ഉപയോഗിക്കുന്നത്.

കൂടുതൽ മഴ പെയ്താൽ ഇത് അളക്കുവാൻ മഴ മാപിനിയിൽ പുറം കുഴൽ സംവിധാനവും ഉണ്ട്.കൂടുതൽ മഴ പെയ്താൽ കുഴലിലെ വെള്ളം മുകളറ്റത്തെ ദ്വാരം വഴി പുറത്തെ കുഴലിൽ ശേഖരിക്കപെടുന്നു.ഇങ്ങനെ ശേഖരിക്കുന്ന വെള്ളം മഴക്ക് ശേഷം ചെറിയ കുഴലുകൾ വഴി അളന്ന് തിട്ടപെടുത്തുകയാണ് ചെയ്യുന്നത്.മരത്തിന്റെ ഇലകളിൽ നിന്നുള്ള വെള്ളം മഴ മാപിനിയിൽ വീഴാതെ ഇരിക്കാൻ ബന്ധപെട്ടവർ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്.ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിക്കപെട്ട ഈ മഴമാപിനി എന്നും കോന്നിക്കാരുടെ സ്വകാര്യ അഹങ്കാരമാണ്.

Eng­lish Summary:Measure the amount of rain in Konni
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.