കേരള മീഡിയ അക്കാദമിയുടെ 2024–25ലെ മാധ്യമ ഗവേഷണ ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷണ ഫെലോഷിപ്പിന് ദേശാഭിമാനി സീനിയർ സബ് എഡിറ്റർ ജിഷ ജയൻ. സി, മാതൃഭൂമി പീരിയോഡിക്കൽസ് സബ് എഡിറ്റർ സൂരജ്. ടി എന്നിവർ അർഹരായി. മലയാള മാധ്യമചരിത്രത്തിലെ പെണ്ണടയാളങ്ങൾ എന്നതിനെപ്പറ്റിയുളള പഠനമാണ് ജിഷ ജയൻ നടത്തുക. മലയാള സായാഹ്നപത്രങ്ങളുടെ ചരിത്രവും വർത്തമാനവും സൂരജ് രേഖപ്പെടുത്തും. 75,000 രൂപ വീതമുള്ള സമഗ്ര ഗവേഷണ ഫെല്ലോഷിപ്പിന് ഒൻപത് പേർ അർഹരായെന്ന് അക്കാദമി ചെയർമാൻ ആർ എസ്. ബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനയുഗം സബ്എഡിറ്റർ ദിൽഷാദ് എ എം,മലയാള മനോരമ ഡെപ്യൂട്ടി ചീഫ് എഡിറ്റോറിയൽ കോർഡിനേറ്റർ അനിൽ മംഗലത്ത്, ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്റർ കെ ആർ അജയൻ, മാതൃഭൂമി പീരിയോഡിക്കൽസ് ജേണലിസ്റ്റ് ട്രെയിനി രശ്മി വി എസ്, പ്രസാധകൻ മാസിക എഡിറ്റോറിയൽ അസിസ്റ്റന്റ് ഡോ. രശ്മി ജി, മലയാള മനോരമ റിപ്പോർട്ടർ ദീപ്തി പി ജെ, ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ ജേണലിസ്റ്റ് ഹണി ആർ കെ, ദേശാഭിമാനി കാസർഗോഡ് ബ്യൂറോ ചീഫ് വിനോദ് പായം, മീഡിയ വൺ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് അഹമ്മദ് മുജൂത്തബ, എന്നിവർക്കാണ് സമഗ്രഗവേഷണ ഫെലോഷിപ്പ്.
പൊതു ഗവേഷണ മേഖലയിൽ അബ്ദുൾ നാസർ എംഎ(റിപ്പോർട്ടർ, ന്യൂ ഇന്ത്യൻ എക്സ്പ്രസ്) നൌഫിയ ടി എസ് (ചീഫ് സബ് എഡിറ്റർ, ഹരിതകേരളം ന്യൂസ്), പ്രദീപ് എ(സബ് എഡിറ്റർ, ദേശാഭിമാനി, ഫസലു റഹ്‌മാൻ എ എം (റിപ്പോർട്ടർ, ചന്ദ്രിക), ഉന്മേഷ് കെ എസ് (അസി. ന്യൂസ് എഡിറ്റർ, 24), സഹദ് എ എ (റിപ്പോർട്ടർ, സാഹായ്ന കൈരളി), ഇജാസുൽ ഹക്ക് സി എച്ച് (സീനിയർ വെബ് ജേണലിസ്റ്റ്, മീഡിയ വൺ), അനു എം (സീനിയർ റിപ്പോർട്ടർ, മാധ്യമം), എ പി സജിഷ (ചീഫ് ബ്രോഡ്കാസ്റ്റ്, കൈരളി ന്യൂസ്), രമ്യ കെ എച്ച് (ന്യൂസ എഡിറ്റർ, റിപ്പോർട്ടർ ചാനൽ), പി സജിത്ത് കുമാർ (സീനിയർ ഡെപ്യൂട്ടി എഡിറ്റർ, വീക്ഷണം), റിച്ചാർഡ് ജോസഫ് (സീനിയർ റിപ്പോർട്ടർ, ദീപിക), ബൈജു എം പി (സീനിയർ ഫോട്ടോ ജേണലിസ്റ്റ്, മാധ്യമം), അനിത എസ് (സീനിയർ സബ് എഡിറ്റർ, മാധ്യമം) എന്നിവർക്ക് 10, 000 രൂപ വീതം ഫെലോഷിപ്പ് നൽകും.
മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, ഡോ. സെബാസ്റ്റ്യൻ പോൾ, കെ വി മോഹൻ കുമാർ, ഡോ. പി കെ രാജശേഖരൻ, ഡോ. മീന ടി പിളള, ഡോ. നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അർഹരായവരെ തെരഞ്ഞെടുത്തത്. വാർത്താസമ്മേളനത്തിൽ കേരള മീഡിയ അക്കാദമി സെക്രട്ടറി അനിൽ ഭാസ്കർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.