
പ്രമുഖ മാധ്യമസ്ഥാപനം ഔട്ട്‍ലുക്ക് ഇന്ത്യയുടെ എക്സ് അക്കൗണ്ട് മുന്നറിയിപ്പില്ലാതെ കേന്ദ്രസര്‍ക്കാര്‍ വിലക്കി. അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എക്സിനും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും ഔട്ട്‌ലുക്ക് മേധാവികള്‍ കത്തെഴുതി. മൂന്ന് പതിറ്റാണ്ടായി വസ്തുനിഷ്ഠമായ പത്രപ്രവര്‍ത്തനമാണ് നടത്തുന്നതെന്നും സന്തുലിതമായ മാധ്യമപ്രവര്‍ത്തനത്തിന്റെ ഉന്നതനിലവാരം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ഇനിയും അത് തുടരുമെന്നും ഔട്ട്‍ലുക്ക് ഇന്ത്യ അറിയിച്ചു. നേരത്തെ റഫാല്‍ യുദ്ധവിമാനം തകര്‍ന്നതുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ പേരില്‍ ദ വയര്‍ പോര്‍ട്ടല്‍ കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്തിരുന്നു.
കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം എണ്ണായിരത്തിലധികം ഉപഭോക്താക്കളുടെ അക്കൗണ്ടുകളാണ് താല്‍ക്കാലികമായി പൂട്ടിയതെന്ന് എക്സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജനാധിപത്യവിരുദ്ധ നടപടിയാണെങ്കിലും നിയമവ്യവസ്ഥയെ മാനിക്കുന്നതുകൊണ്ടാണ് ഇത് ചെയ്തതെന്നും സര്‍ക്കാര്‍ നിലപാടിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും എക്സ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.