
ഇടതുമുന്നണിയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഭരണവിരുദ്ധ വികാരമുണ്ടായി എന്ന മാധ്യമ വാർത്തകൾ തെറ്റാണ്. ഇടതുപക്ഷത്തിന്റെ ഒരു വേദിയിലും അങ്ങനെ ചർച്ച ഉണ്ടായിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
ഇടതുമുന്നണിയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു. മുഖ്യമന്ത്രി മന്ത്രിമാർക്ക് പൂർണ്ണ സ്വാതന്ത്ര്യം ആണ് നൽകിയിട്ടുള്ളത്. ഒരു വകുപ്പിലും മുഖ്യമന്ത്രി ഇടപാടാറില്ലെന്നും എല്ലാവരെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഭരണമാണ് നടക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.
വലിയൊരു പരാജയം ഉണ്ടായി, അത് സ്വാഭാവിക ജനവിധിയിൽ ഉണ്ടാകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മുൻപും തെരഞ്ഞെടുപ്പിൽ പിറകോട്ട് പോയിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഇടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഭരണവിരുദ്ധ വികാരമെന്ന ചർച്ച കൊണ്ടുവരുന്നത്. സാമാന്യമര്യാദയുടെ ലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും. മാധ്യമങ്ങൾ വലിയ നിലയിൽ ഇതെല്ലാം പ്രശ്നമാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ ജനവിധിയെ മാനിക്കുന്നുവെന്ന് ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിൽ അടക്കം ഒരു സഖ്യത്തിനും സിപിഐഎം ഇല്ല. ഒരുതരത്തിലുള്ള കുതിരക്കച്ചവടത്തിനുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.