കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ യൂണിയൻ നേതാവ് നഴ്സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിക്കാൻ മുതിർന്ന ഡോക്ടർമാരടങ്ങുന്ന അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി. സമിതിയുടെ റിപ്പോർട്ട് ഡി എം ഇക്ക് സമർപ്പിക്കുമെന്ന് മെഡിക്കല്‍ കോളജ് പ്രിൻസിപ്പാൾ വ്യക്തമാക്കി.
എന്നാൽ നഴ്സിംഗ് ഓഫീസർ നൽകിയ പരാതി പൊലീസിന് കൈമാറണമെന്നാണ് നഴ്സുമാരുടെ സംഘടന ആവശ്യപ്പെടുന്നത്. ഐ സി യു വിൽ യുവതി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന ഗ്രേഡ് 1 അറ്റന്റർക്കെതിരെ മൊഴി നൽകിയ സംഭവത്തിലാണ് സസ്പെൻഡ് ചെയ്യുമെന്ന് തനിക്ക് ഭീഷണിയുണ്ടായതെന്നാണ് നഴ്സിംഗ് ഓഫീസർ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ ശക്തമായ നടപടിയുണ്ടായില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ട് പോവുമെന്ന് അറിയിച്ച് നഴ്സുമാരുടെ സംഘടന ഇന്നലെ പ്രിൻസിപ്പാലിന് കത്ത് നൽകി.
English Summary;Medical College Harassment; Five-member committee to investigate complaint of intimidation of nursing officer
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.