27 December 2024, Friday
KSFE Galaxy Chits Banner 2

Related news

May 15, 2023
May 12, 2023
May 2, 2023
April 20, 2023
April 17, 2023
April 17, 2023
April 16, 2023
April 14, 2023
April 12, 2023
April 10, 2023

വൈദ്യപരിശോധന പൂര്‍ത്തിയായി; പുരോഗമിക്കുന്നത് ഫോറന്‍സിക് പരിശോധന

Janayugom Webdesk
കോഴിക്കോട്
April 6, 2023 2:36 pm

ട്രെയിന്‍ തീവയ്പ്പ് കേസ് പ്രതി, ഷാരൂഖ് സെയ്ഫിയുടെ വൈദ്യപരിശോധന പൂര്‍ത്തിയായി. തുടര്‍ന്ന് പ്രതിയെ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി. അതിനിടെ കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചത് മതിയായ സുരക്ഷയില്ലാതെയാണെന്ന് ആരോപണം. കോഴിക്കോട്ടേക്കാണ് പ്രതിയെ എത്തിച്ചത്. സ്വകാര്യവാഹനത്തിലാണ് പ്രതിയെ കൊണ്ടുവന്നത്. ഒന്നരമണിക്കൂറോളം പ്രതിയെ കൊണ്ടുവന്ന വാഹനം പഞ്ചറായി റോഡില്‍ കിടന്നു. കണ്ണൂര്‍ കാടാച്ചിറയിലാണ് വാഹനം തകരാറിലായത്. പകരം ഏര്‍പ്പാടാക്കിയ വാഹനം ബ്രേക്ഡൗണായി. പ്രതിക്കൊപ്പം മൂന്നുപൊലീസുകാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ആരുടെയും ശ്രദ്ധയിലേക്ക് എത്താതെ രഹസ്യമായി പ്രതിയെ കേരളത്തിലെത്തിക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ പദ്ധതി. തലപ്പാടി അതിര്‍ത്തി ചെക് പോസ്റ്റ് വരെ ഇന്നോവ കാറില്‍ ആയിരുന്നു പ്രതിയെ കൊണ്ടുവന്നത്. പിന്നീട് ഈ വാഹനം മാറ്റി ഫോര്‍ച്ചുണര്‍ കാറില്‍ പ്രതിയെ മാറ്റി കയറ്റി കാസര്‍ഗോഡ് അതിര്‍ത്തി കടന്നു. കണ്ണൂരില്‍ നിന്ന് ദേശീയ പാത ഒഴിവാക്കി കാര്‍ പോയത് മമ്മാക്കുന്ന് ധര്‍മ്മടം റൂട്ടിലാണ്.

മമ്മാക്കുന്ന് എത്തിയതോടെ പുലര്‍ച്ചെ 3.35ന് കാറിന്റെ പിന്‍ഭാഗത്തെ ടയര്‍ പൊട്ടി അപകടത്തില്‍ പെട്ടു. 45 മിനിറ്റിനു ശേഷം എടക്കാട് പൊലീസ് സ്ഥലത്ത് എത്തി വാഹനത്തിന് സുരക്ഷ ഒരുക്കി. പിന്നാലെ കണ്ണൂര്‍ എടിഎസിന്റെ ന്റെ ബൊലേറോ ജീപ്പ് പകരം എത്തിച്ചു. എന്നാല്‍ ഈ വാഹനവും എഞ്ചിന്‍ തകരാര്‍ കാരണം വഴിയിലായി. പിന്നീട് 4.45 ഓടെ സ്വകാര്യ കാര്‍ എത്തിച്ചു പ്രതിയെ മാറ്റി കയറ്റി കോഴിക്കോട്ടേക്ക് തിരിക്കുകയായിരുന്നു.

Eng­lish Sum­ma­ry: Med­ical exam­i­na­tion com­plet­ed; Foren­sic exam­i­na­tion is in progress

You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.