23 January 2026, Friday

Related news

January 23, 2026
January 17, 2026
January 14, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
December 30, 2025
December 29, 2025
December 26, 2025

ചികിത്സാ പിഴവ്; ഉത്തർപ്രദേശില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചു

Janayugom Webdesk
ലഖ്നൗ
October 20, 2025 4:11 pm

ഉത്തർപ്രദേശില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചു. കസേസർ സ്വദേശി സംഗീത ദേവിയും(40) അവരുടെ കുഞ്ഞുമാണ് മരിച്ചത്. ചികിത്സാ പിഴവ് ആരോപിച്ച് സം​ഗീതയുടെ ഭർത്താവ് സുഖ്‌ദേവ് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ആശുപത്രി അധികൃതർക്കെതിരെ പൊലീസ് കേസെടുക്കുകയും ആശുപത്രി പൂട്ടി സീൽ ചെയ്യുകയും ചെയ്തു. പ്രസവവേദനയെ തുടർന്ന് ഞായറാഴ്ച രാവിലെയാണ് സം​ഗീതയെ നാഗ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാധാരണ പ്രസവം സാധ്യമായിരുന്നുവെന്നും എന്നാല്‍ ആശുപത്രി ജീവനക്കാർ ശസ്ത്രക്രിയ നടത്താൻ നിർബന്ധിച്ചതായും യുവതിയുടെ കുടുംബം ആരോപിച്ചു. ശസ്ത്രക്രിയിലൂടെ കുഞ്ഞിനെ പുറത്തെടുത്തുവെങ്കിലും കുഞ്ഞ് ഉടൻ തന്നെ മരിക്കുകയായിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം സംഗീതയുടെ നില വഷളായി. ഞായറാഴ്ച രാത്രിയാണ് സം​ഗീത മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മരണ വിവരം അറിഞ്ഞതിനെ തുടർന്ന് കുടുംബാംഗങ്ങൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. പൊലീസും ആരോഗ്യ പ്രവർത്തകരും സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. തുടര്‍ന്ന് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.