17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 15, 2025
April 15, 2025
April 15, 2025

മെഡിക്കൽ വിദ്യാർഥി മുങ്ങിമ രിച്ചു

Janayugom Webdesk
കോഴിക്കോട്
August 25, 2024 10:08 pm

തൂത്തുക്കുടിയിൽ നിന്നു കൂരാച്ചുണ്ടിലെത്തിയ എട്ടംഗ മെഡിക്കൽ വിദ്യാർഥികളിൽ ഒരാൾ കരിയാത്തൻ പാറ പുഴയിൽ മുങ്ങിമരിച്ചു. കോട്ടയം പാലാ സ്വദേശി പാലത്തിങ്കച്ചാലിൽ ജേക്കബ് ജോസിന്റെ ഏക മകൻ ജോർജ് ജേക്കബ് (20) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്. വിനോദ സഞ്ചാര കേന്ദ്രമായ കരിയാത്തൻപാറയിൽ മുങ്ങി കുളിക്കുന്നതിനിടെയാണ് അപകടം. സ്ഥിരം അപകട മേഖലയായ ഇവിടെ യുവാവ് കയത്തിൽ പെടുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരെത്തി കരയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
തൂത്തുക്കുടി ഗവ. മെഡി. കോളജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് ജോർജ് ജേക്കബ്. കൂരാച്ചുണ്ട് സ്വദേശിയായ സഹപാഠിയുടെ വീട്ടിലെത്തിയ ശേഷമാണ് ഇവർ കരിയാത്തൻപാറയിലേക്ക് തിരിച്ചത്. മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. മാതാവ്: ഷിബി തോമസ്. 

TOP NEWS

April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.