23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026

മഹാരാഷ്ട്രയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി കോളേജ് ഡീന്‍റെ ഓഫീസില്‍ നിന്ന് ചാടി മരിച്ചു

Janayugom Webdesk
മഹാരാഷ്ട്ര
August 2, 2024 5:02 pm

അറ്റന്‍ഡന്‍സിലുണ്ടായ ചില തകരാറുകള്‍ മൂലം മഹാരാഷ്ട്രയിലെ വര്‍ധ ജില്ലയില്‍ രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി കോളജ് ഡീന്‍റെ ഓഫീസില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു.സാവംഗിയിലെ ദത്ത മേഘെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചുമായി അഫിലിയറ്റ് ചെയ്ത ജവഹര്‍ലാല്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിനിയാണ് ഇന്നലെ ആത്മഹത്യ ചെയ്തത്.20കാരിയായ വിദ്യാര്‍ത്ഥി നാഗ്പൂര്‍ സ്വദേശിനിയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.കുട്ടിയുടെ അറ്റൻ്‍ഡന്‍സുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നിലനിന്നിരുന്നെന്നും ഇത് മൂലം ചില പരീക്ഷകള്‍ എഴുതാന്‍ അനുവദിച്ചിരുന്നില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ഉദ്യാേഗസ്ഥര്‍ അറിയിച്ചു.

4ാം നിലയിലുള്ള കോളജ് ഡീന്‍റെ ഓഫീസില്‍ നിന്നും കുട്ടി ചാടുകയും തലയില്‍ ഗുരുതരമായി പരിക്കേറ്റ് മരണപ്പെടുകയുമായിരുന്നു.അപകട മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Eng­lish Summary;Medical stu­dent jumps to death from col­lege dean’s office in Maharashtra
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.