19 January 2026, Monday

Related news

January 4, 2026
December 31, 2025
December 25, 2025
December 21, 2025
December 21, 2025
December 16, 2025
December 10, 2025
December 6, 2025
November 28, 2025
November 28, 2025

ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ അജ്ഞാതന്റെ ലൈംഗികാതിക്രമം

Janayugom Webdesk
കാസര്‍കോട്
May 23, 2023 7:34 pm

ചെന്നെ – മാംഗ്ലൂര്‍ ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ അജ്ഞാതന്റെ ലൈംഗികാതിക്രമം. അതിക്രമം നടത്തിയ യാത്രക്കാരന്‍ നീലേശ്വരം റെയില്‍ സ്റ്റേഷനിലിറങ്ങി രക്ഷപ്പെട്ടു. കാസര്‍ഗോഡ് റെയില്‍വേ പൊലീസ് കേസെടുത്തു. അതേസമയം അക്രമിയുടെ ഫോട്ടോ പൊലീസ് പുറത്ത് വിട്ടു.

ചൊവ്വാഴ്ച പുലര്‍ച്ചെ ചെന്നൈ മാംഗ്ലൂര്‍ എക്‌സ്പ്രസ്സ് ട്രെയിനിലാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമണമുണ്ടായത്. കണ്ണൂരില്‍ നിന്ന് ട്രെയിന്‍ കയറിയതു മുതല്‍ ഏകദേശം 50 വയസ്സ് പ്രായം വരുന്ന യാത്രക്കാരന്‍ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്യുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടി സ്ഥലം മാറിയിരുന്നു. ഇതിന് ശേഷം ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ വീണ്ടും ലൈംഗികാതിക്രമം നടത്തിയത്. ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി ബഹളം വെച്ച് പോലീസിനെ വിളിക്കുമെന്ന് പറഞ്ഞതോടെ ഇയാള്‍ നീലേശ്വരം റെയില്‍വേ സ്റ്റേഷനിലിറങ്ങി രക്ഷപ്പെട്ടു.

വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ കാസര്‍ഗോഡ് റെയില്‍വേ പൊലീസ് കേസെടുത്തു. പെണ്‍കുട്ടി മൊബൈലില്‍ പകര്‍ത്തിയ അക്രമിയുടെ ഫോട്ടോയും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ കാസര്‍കോഡ് റെയില്‍വേ പൊലീസില്‍ അറിയിക്കണം. അതിക്രമം നടന്നപ്പോള്‍ മറ്റ് യാത്രക്കാരോട് വിവരം പറഞ്ഞെങ്കിലും ആരും ഇടപെട്ടില്ലെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. റെയില്‍വേ സ്റ്റേഷനിലെയും പരിസര പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പരിശോധിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Eng­lish Summary;Medical stu­dent sex­u­al­ly assault­ed by uniden­ti­fied man in train

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.