
മെഡിസെപ്പ് ഒന്നാം ഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള പ്രീമിയം തുകയായ 61.14 കോടി രൂപ സർക്കാർ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
രണ്ടാംഘട്ട പദ്ധതി ജനുവരി ഒന്നുമുതൽ തീരുമാനിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ സാങ്കേതിക നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഒന്നാംഘട്ടം ഒരു മാസംകൂടി നീട്ടിയത്.
അതിനാൽ രണ്ടാം ഘട്ട പദ്ധതിയിലെ പുതുക്കിയ പ്രീമിയം തുക ജനുവരിയിൽ വിതരണം ചെയ്യുന്ന ശമ്പളത്തിൽനിന്ന് പിടിക്കേണ്ടതില്ലെന്ന് ഡിഡിഒമാർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ പ്രീമിയം പിടിക്കപ്പെട്ടാൽ, അത് പിന്നീടുള്ള പ്രീമിയം ഗഡുക്കളിൽ കുറച്ചു നൽകണമെന്ന് നിർദേശിച്ചും ധനകാര്യ വകുപ്പ് ഉത്തരവിറക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.