1 February 2026, Sunday

മെഡിസെപ്പ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി

Janayugom Webdesk
തിരുവനന്തപുരം
June 17, 2025 10:30 pm

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ നിലവിലെ കരാർ സെപ്റ്റംബര്‍ 30 വരെ നീട്ടി. പുതിയ കരാർ വൈകുന്ന സാഹചര്യത്തിലാണിത്. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ ഈമാസം 30ന് അവസാനിക്കുകയും ജൂലൈ ഒന്നുമുതൽ പുതിയ കരാർ നിലവിൽ വരേണ്ടതുമായിരുന്നു.

പുതിയ കരാറിനായി ടെൻഡർ നടപടി ആരംഭിച്ചെങ്കിലും ഒരുമാസത്തിനുള്ളിൽ പൂർത്തിയാകില്ലെന്നുറപ്പായ സാഹചര്യത്തിലാണ് നിലവിലെ കരാർ നീട്ടിയത്. പാക്കേജ് നവീകരണം, കൂടുതൽ ആശുപത്രികളുടെ എംപാനൽമെന്റ്, ജീവനക്കാരുമായുള്ള ചർച്ച എന്നിവ നടക്കേണ്ടതുണ്ട്. പദ്ധതിയിൽ വിടവ് വന്നാൽ ഡയാലിസിസ് പോലുള്ള തുടർ ചികിത്സ ആവശ്യമായവരും പെൻഷൻകാരായ രോഗികളും പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തിലാണ് കരാർ ദീർഘിപ്പിച്ചത്. ടെൻഡറിൽ പൊതുമേഖല ഇൻഷുറൻസ് കമ്പനികളെ മാത്രം പങ്കെടുപ്പിച്ചാൽ മതിയെന്ന തീരുമാനം തുടരും. പുതിയ കരാർ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഉദ്യോഗസ്ഥ സമിതിയെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്. 

Kerala State - Students Savings Scheme

TOP NEWS

February 1, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.