22 January 2026, Thursday

Related news

January 21, 2026
December 20, 2025
November 19, 2025
September 11, 2025
July 31, 2025
March 30, 2025
March 21, 2025
January 9, 2025
December 15, 2024
December 14, 2024

വരുമാനത്തില്‍ വലിയൊരു പങ്ക് തട്ടിയെടുത്തു, പ്ലേ ബട്ടണ്‍ പോലും തന്നില്ല; യൂട്യൂബ് കൈകാര്യം ചെയ്തവര്‍ ചതിച്ചതായി നടി മീനാക്ഷി

Janayugom Webdesk
കോട്ടയം
March 21, 2023 12:42 pm

യൂട്യൂബ് ചാനല്‍ നടത്തി തട്ടിപ്പിനിരയായതായി നടി മീനാക്ഷി. തന്റെ പേരില്‍ തുടങ്ങിയ യൂട്യൂബ് ചാനല്‍ നോക്കി നടത്തിയവരാണ് പറ്റിച്ചതെന്നാണ് താരം വെലിപ്പെടുത്തുന്നത്. യൂട്യൂബ് പ്ലേ ബട്ടണ്‍ പോലും തനിക്ക് തന്നില്ലെന്നും, വരുമാനത്തില്‍ വലിയൊരു പങ്ക് സംഘം തട്ടിയെടുത്തെന്നും മീനാക്ഷിയും കുടുംബവും ആരോപിച്ചു. പുതിയതായി തുടങ്ങിയ ചാനലിലാണ് മീനാക്ഷിയുടെ വെളിപ്പെടുത്തല്‍.

പാര്‍ട്ണര്‍ഷിപ്പിലൂടെ പണം തരാം എന്നൊക്കെ പറഞ്ഞാണ് ഒരു സംഘം ഞങ്ങളെ സമീപിച്ചത് എന്നാണ് മീനാക്ഷിയുടെ പിതാവ് വീഡിയോയില്‍ പറയുന്നത്. പഴയ ചാനലിന് രണ്ട് ലക്ഷത്തോളം സബ്സ്ക്രൈബേര്‍സ് ഉണ്ടായിരുന്നു. അവര്‍ തന്നെയാണ് വീഡിയോകള്‍ എടുത്തിരുന്നതും എഡിറ്റ് ചെയ്ത് അപ്ലോഡ് ചെയ്തിരുന്നതുമെല്ലാം. പക്ഷേ കിട്ടിയ പ്ലേ ബട്ടണ്‍ പോലും തന്നില്ല. അത് ആക്രികടയില്‍ കൊടുത്ത് പണമാക്കിയോ എന്ന് അറിയില്ലെന്നും മീനാക്ഷിയും കുടുംബവും പറയുന്നു.

യൂട്യൂബ് വരുമാനത്തില്‍ വലിയൊരു പങ്ക് ആ സംഘം തന്നെ എടുത്തു. ആദ്യകാലത്ത് ഇത് സാരമില്ലെന്ന് കരുതി. പിന്നീടും തട്ടിപ്പ് തുടര്‍ന്നപ്പോഴാണ് കടുത്ത നടപടി എടുത്തത്. ഇവര്‍ക്കെതിരെ കോട്ടയം എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മീനാക്ഷിയും കുടുംബവും പറയുന്നു.

Eng­lish Sum­ma­ry: actress meenakshi  exposed fraud group cheat­ed her on youtube revenue
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.