
നഗരത്തിലെ ഒട്ടനവധി കലാ,സാംസ്കാരിക പരിപാടികൾക്ക് സാക്ഷിയായ ദർബാർ ഹാൾമൈതാനിക്ക് നവ്യാനുഭവമേകി 800 വനിതകൾ അണിനിരന്ന മെഗാ തിരുവാതിര നടന്നു. കേരള ടെക്സ്റ്റയിൽസ് ആന്റ് ഗാർമെൻ്റ്സ് അസോസിയേഷൻ (കെടിജിഎ )വനിതാ വിംഗ് പ്രസിഡന്റ് ബീന കണ്ണന്റെ നേതൃത്വത്തിലാണ് ലഹരി വിരുദ്ധ സന്ദേശവുമായി മെഗാ തിരുവാതിര സംഘടിപ്പിച്ചത്. ജില്ലയിലെ ടെക്സ്റ്റയിൽസ് ആൻഡ് ഗാർമെന്റ്സ് മേഖലയിലെ വനിതകളും ബന്ധുക്കളും ചേർന്നാണ് മെഗാ തിരുവാതിര അവതരിപ്പിച്ചത്. ജില്ലയെ പതിനാല് മേഖലകളായി തിരിച്ച് തൃപ്പൂണിത്തുറ സ്വദേശി സൗമ്യ വിനോദാണ് പരിശീലനം നൽകിയത്.
ബീന കണ്ണൻ ബലൂൺ പറത്തിയാണ് ലഹരി വിരുദ്ധ മെഗാ തിരുവാതിര ഉദ്ഘാടനം ചെയ്തു. ലഹരിക്ക് നമ്മെക്കാൾ ശക്തിയുണ്ടെന്ന് ഓരോരുത്തരും മനസിലാക്കണമെന്ന് ബീന കണ്ണൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കെടിജിഎ ജില്ലാ പ്രസിഡൻ്റ് കെഡി ജോൺസൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി കെ കൃഷ്ണൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സംസ്ഥാന ട്രഷറർ എം എൻ ബാബു, ജില്ലാ ജന സെക്രട്ടറി നവാബ് ജാൻ, ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് ജെക്സി ഡേവിഡ്, ജന സെക്രട്ടറി ബിന്ദു ടോമി, ട്രഷറർ കാമില കാസിം, ഓർഗനൈസിംഗ് സെക്രട്ടറി നിഷാ റാണി, സൗമ്യ വിനോദ് എന്നിവർ പ്രസംഗിച്ചു.
English Summary: mega thiruvathira at kochi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.