15 November 2024, Friday
KSFE Galaxy Chits Banner 2

Related news

January 30, 2024
October 7, 2023
August 18, 2023
August 5, 2023
June 24, 2023
April 7, 2023
February 14, 2023
January 6, 2023
November 12, 2022
November 7, 2022

ഗുലാംനബി ആസാദിന് മറുപടിയുമായി മെഹ്ബുബ മുഫ്തി

Janayugom Webdesk
ന്യൂഡല്‍ഹി
August 18, 2023 12:07 pm

മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രി , കശ്മീര്‍ മുഖ്യമന്ത്രി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിത്ത ഗുലാംനബി ആസാദിന്‍റെ അഭിപ്രായപ്രകടനങ്ങള്‍ക്ക് മറുപടിയുമായിപീപ്പിള്‍സ് ഡെമോക്രാറ്റിക പാര്‍ട്ടി പ്രസിഡന്‍റ് മെഹ്ബുബ മുഫ്തി. രാജ്യത്തെ മുസ്ലീംഭാഗം പേരും ഹിന്ദുമതത്തില്‍ നിന്ന് പരവവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്നാണ് ഗുലംനബി അഭിപ്രായപ്പെട്ടത്.

വളരെ ഏറെ പഴക്കമുള്ള മതമാണ് ഹിന്ദുമതം. ഇസ്ലാം 1500 വർഷങ്ങൾക്ക് മുമ്പ് മാത്രം ഉണ്ടായതാണ്. പത്തോ ഇരുപതോ ആൾക്കാർ മാത്രമാണ് പുറത്തുനിന്ന് വന്നവർ. എന്നാൽ മറ്റുള്ള എല്ലാ മുസ്ലിങ്ങളും ഹിന്ദുമതത്തില്‍നിന്ന് പരിവര്‍ത്തനം ചെയ്തവരുമാണ്. ഇതിനുള്ള ഉദാഹരണാണ് കശ്മീരിൽ കാണാൻ സാധിക്കുന്നത്. 600 വർഷങ്ങൾക്ക് മുമ്പ് ആരായിരുന്നു കശ്മീരിലെ മുസ്ലിങ്ങൾ എല്ലാവരും കശ്മീരി പണ്ഡിറ്റുമാരായിരുന്നു. അവർ ഇസ്ലാമിലേക്ക് മതം മാറിയവരാണ് ഗുലാം നബി പറയുന്നു .

ഗുലാം നബിക്ക് തന്‍റെ പൂര്‍വികരെ കുറിച്ചുള്ള ധാരണ എന്താണെന്ന് തനിക്ക് അറിയില്ലെന്ന് മെഹ്ബൂബ പറയുന്നു. ഒരു പക്ഷെ പുറകോട്ട് പോയി അന്വേഷിച്ചാല്‍ അദ്ദേഹത്തിന് ചിലപ്പോള്‍ പൂര്‍വികരായി കുരങ്ങന്‍മാരെ കാണാന്‍ സാധിക്കുമെന്നും അവര്‍ പറയുന്നു.

അദ്ദേഹംഎത്ര ദൂരം പിറകെ പോയി എന്ന് എനിക്ക് അറിയില്ല. തന്റെ പൂര്‍വ്വികരെക്കുറിച്ച് അദ്ദേഹത്തിന് എന്ത് അറിവുണ്ടെന്നും എനിക്കറിയില്ല. തിരികെ പോയി അദ്ദേഹത്തിന്റെ പൂര്‍വികരെ തിരഞ്ഞാല്‍ ഒരു പക്ഷേ കുരങ്ങന്മാരെ കാണാന്‍ സാധിക്കുമെന്ന് ഞാന്‍ ഉപദേശിക്കുന്നു,മെഹ്ബൂബ പറഞ്ഞു. എന്നാല്‍ ഗുലാംനബിയെ സ്വാഗതം ചെയ്ത് വിഎച്ച്പിയും, ബജ്രംഗ്ദള്ളും അടക്കമുള്ളവര്‍ രംഗത്ത് എത്തി 

Eng­lish Summary:
Mehboo­ba Mufti replied to Ghu­lam Nabi Azad

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.