23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026

ഇന്ത്യയെ ഗോഡ്സേയുടെ നാമത്തില്‍ അറിയപ്പെടാന്‍ അനുവദിക്കില്ലെന്ന് മെഹ്ബുബ മുഫ്തി

Janayugom Webdesk
ന്യൂഡല്‍ഹി
June 24, 2023 1:02 pm

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഇന്ത്യയെ അദ്ദേഹത്തിന്‍റെ ഘാതകനായ നാഥുറാം ഗോഡ്സെയുടെ നാമത്തില്‍ അറിയപ്പെടാന്‍ അനുവദിക്കില്ലെന്ന് പിഡിപി ചെയര്‍മാനും, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബുബ മുഫ്തി.

കഴിഞ്ഞ ദിവസം പട്നയില്‍ നടന്ന 17 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗാന്ധിയുടെ ഇന്ത്യയെഗോഡ്സേയുടെ രാജ്യമാക്കി മാറ്റാന്‍ ഞങ്ങള്‍ അനുവദിക്കില്ല.ഇന്ത്യയുടെ ആശയങ്ങള്‍ക്കുള്ള പിന്തുണക്കാരാണ് ജമ്മുകശ്മീര്‍.

ഞങ്ങള്‍ ഇന്ത്യയെ ഗോഡ്‌സേയുടെ രാജ്യമാക്കി മാറ്റാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തും. ന്യൂനപക്ഷങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും ജനാധിപത്യത്തില്‍ എങ്ങനെ തുരങ്കം വെക്കുന്നുവെന്നും രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്. 

ഇതിനെ പ്രതിരോധിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചിരിക്കുകയാണ് അവര്‍ പറഞ്ഞു.ഈ പാര്‍ട്ടികള്‍ ഒന്നിച്ചത് അധികാരത്തിന് വേണ്ടിയല്ലെന്നും തത്വങ്ങള്‍ക്ക് വേണ്ടിയാണെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയായ ഒമര്‍ അബ്ദുള്ളയും പറഞ്ഞു.

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള 17 പാര്‍ട്ടികള്‍ ഒരുമിച്ചത് അധികാരത്തിന് വേണ്ടിയല്ല. തത്വങ്ങള്‍ക്കും രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കാനും വേണ്ടിയാണ്. ദുരന്തത്തില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഒരുമിച്ചത് അദ്ദേഹം പറഞ്ഞു

Eng­lish Summary:
Mehboo­ba Mufti will not allow India to be known by the name of Godse

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.