22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 20, 2024
December 19, 2024
December 13, 2024
December 10, 2024
December 4, 2024
November 22, 2024
November 10, 2024
October 31, 2024
October 28, 2024
October 21, 2024

മേളാചാര്യൻ കേളത്ത് അരവിന്ദാക്ഷ മാരാർ അന്തരിച്ചു

Janayugom Webdesk
ഒല്ലൂർ
May 5, 2024 1:19 pm

മേള ആചാര്യൻ കേളത്ത് അരവിന്ദാക്ഷൻ മാരാര്‍ (82) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ ദിവസം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ 9.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിനു ശേഷം പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കാരം നടത്തി. തൃശൂർ പൂരത്തിനും പെരുവനം ആറാട്ടുപുഴ പൂരത്തിലും തൃപ്പൂണിത്തുറയിലും ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ഉത്സവം തുടങ്ങി കേരളത്തിലെ പ്രമുഖ മേളങ്ങളിലെല്ലാം സ്ഥിരം സാന്നിധ്യമായിരുന്നു കേളത്ത് അരവിന്ദാക്ഷ മാരാർ. 2021ലെ തൃശൂർ പൂരത്തിലെ ഇലഞ്ഞിത്തറ മേളത്തിലാണ് അവസാനമായി പങ്കെടുത്തത്.

പരേതരായ മാക്കോത്ത് ശങ്കരൻ കുട്ടി മാരാരുടെയും കേളത്ത് മാരാത്ത് അമ്മിണിമാരാസ്യാരുടെയും മകനായ അരവിന്ദാക്ഷമാരാരുടെ ഗുരു പിതാവ് തന്നെയായിരുന്നു. പന്ത്രണ്ടാം വയസിൽ ഇടക്കുന്നി ക്ഷേത്രത്തിൽ നവരാത്രി ദിനത്തിൽ അരങ്ങേറ്റം കുറിച്ചു. 16 വയസ്സ് മുതൽ തൃശൂർ പൂരത്തിൽ സജീവമായിരുന്നു. എൺപതാം വയസ്സിൽ വാർധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളാൽ തൃശൂര്‍ പൂരത്തിലെ മേളത്തില്‍ നിന്നും സ്വയം പിന്‍വാങ്ങി.

കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം, ശ്രീരാമപാദ സുവർണമുദ്ര, കലാചാര്യ, വാദ്യമിത്ര, ധന്വന്തരി പുരസ്‌കാരം, പൂർണത്രയീശ പുരസ്‌കാരം, ആറാട്ടുപുഴ ശ്രീ ശാസ്താ പുരസ്‌കാരം, വാദ്യ വിശാരദൻ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും കേളത്തിനെ തേടിയെത്തി. അവിവാഹിതനായിരുന്നു. സഹോദരങ്ങൾ മേള പ്രമാണികളായ പ്രഭാകരമാരാർ, കുട്ടപ്പമാരാർ, പരേതരായ രാജൻ മാരാർ. സഹോദരിമാർ പരേതരായ പത്മിനി മാരസ്യാർ, സരസ്വതി മാരസ്യാർ, തങ്കം മാരസ്യാർ. 

Eng­lish Summary:Melacharya Aravin­dak­sha Marar passed away in Kerala
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.