21 January 2026, Wednesday

Related news

January 14, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026
January 11, 2026
January 11, 2026

നിയമസഭാ പുസ്തകോത്സവത്തിൽ സഭയിലെ ഓർമ്മകൾ പങ്കിട്ടുവെച്ച് സാമാജികർ

Janayugom Webdesk
തിരുവനന്തപുരം
January 8, 2026 8:59 am

നിയമസഭാ പുസ്തകോത്സവത്തിൽ സഭയിലെ ഓർമ്മകൾ പങ്കുവെച്ച് സാമാജികർ. ‘സഭയിലെ കാൽനൂറ്റാണ്ട്’ എന്ന സെഷനിൽ ആയിരുന്നു ഓർമ്മ പുതുക്കൽ. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ, മുൻ മന്ത്രിയും മുതിർന്ന നേതാവുമായ പി ജെ ജോസഫ് എംഎൽഎ, എംഎൽഎമാരായ മോൻസ് ജോസഫ്, കോവൂർ കുഞ്ഞുമോൻ എന്നിവരാണ് ഓർമ്മകളിലേക്ക് യാത്ര നടത്തിയത്. 

1970 ൽ ആദ്യമായി എംഎൽഎയായി സഭയിലെത്തിയ താൻ നാലോ അഞ്ചോ ദിവസം പഴയ നിയമസഭയിലെ ലൈബ്രറിയിൽ പോയി മെനക്കെട്ട് തയ്യാറെടുത്ത ശേഷമാണ് സഭയിൽ പ്രസംഗിച്ചിരുന്നതെന്ന് പി ജെ ജോസഫ് പറഞ്ഞു. 2001ൽ ആദ്യമായി സഭയിലെത്തിയ തന്റെ കൂടെ അക്കാലത്ത് സഭയിൽ ഉണ്ടായിരുന്ന 57 പേർ, വി എസ് അച്യുതാനന്ദൻ മുതൽ കാനത്തിൽ ജമീല വരെ ഇന്ന് ഇല്ലെന്ന കാര്യം കോവൂർ കുഞ്ഞുമോൻ ഓർമ്മിച്ചു. നിരവധി മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ കൂടെയും അവരുടെ മക്കളുടെ കൂടെയും സഭയിൽ ഇരിക്കാൻ കഴിഞ്ഞതും കുഞ്ഞുമോൻ ചൂണ്ടിക്കാട്ടി. 

സഭയിൽ തന്റെ ആദ്യ പ്രസംഗം കേട്ടു എല്ലാവരും അഭിനന്ദിച്ചപ്പോൾ മീഡിയ ഗാലറിയിൽ ഉണ്ടായിരുന്ന അന്നത്തെ ഒരു മാധ്യമ പ്രവർത്തകൻ മാത്രം വേഗത കുറച്ച് പ്രസംഗിക്കണം എന്ന് പറഞ്ഞത് മോൻസ് ജോസഫ് ഓർത്തു. സഭയിൽ തന്റെ ആദ്യ പ്രസംഗം മന്ത്രിയായിട്ടായിരുന്നു എന്ന് ഗണേഷ് കുമാർ പറഞ്ഞു. “ഇപ്പോൾ സഭയിൽ നടപടിക്രമങ്ങളിലെ ഗൗരവം കുറഞ്ഞുവരുന്നുണ്ട്. പണ്ട് ലൈബ്രറിയിൽ പോയിരുന്നു പഠിച്ചിട്ട് ആയിരുന്നു എംഎൽഎ കാര്യങ്ങൾ അവതരിപ്പിച്ചെങ്കിൽ, ഇപ്പോൾ പത്രവാർത്ത ഉദ്ധരിച്ചാണ് പറയുന്നത്, ” ഗണേഷ് പറഞ്ഞു. സാമാജികർക്കിടയിൽ പണ്ടുണ്ടായിരുന്ന സൗഹൃദങ്ങൾ ഇപ്പോൾ ഇല്ലെന്നും ഗണേഷ് കുമാർ പരിതപിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.