23 January 2026, Friday

Related news

January 13, 2026
January 6, 2026
December 31, 2025
December 29, 2025
December 26, 2025
December 25, 2025
December 15, 2025
December 15, 2025
December 7, 2025
December 4, 2025

അപായ സിഗ്നൽ കണ്ടിട്ടും മെമു നിർത്തിയില്ല; ബിലാസ്പൂർ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 8 ആയി

റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു
Janayugom Webdesk
ബിലാസ്പൂർ
November 4, 2025 9:22 pm

ഛത്തീസ്ഗഢിലെ ബിലാസ്പൂർ ജില്ലയിൽ പാസഞ്ചർ ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയർന്നു. അപകടത്തിൽ എട്ട് പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും ജില്ലാ കളക്ടർ അറിയിച്ചു. വൈകുന്നേരം 4 മണിയോടെ ബിലാസ്പൂർ റെയിൽവേ സ്റ്റേഷന് സമീപം ജയറാംനഗർ സ്റ്റേഷനോട് അടുത്താണ് അപകടം നടന്നത്. ഒരേ പാളത്തിലുണ്ടായിരുന്ന കോർബ പാസഞ്ചർ മെമു ട്രെയിൻ ഗുഡ്‌സ് ട്രെയിനിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മുൻവശത്തെ കോച്ച് ഗുഡ്‌സ് ട്രെയിനിന്റെ മുകളിലേക്ക് കയറിയ നിലയിലായിരുന്നു.

അപായ സിഗ്നൽ കണ്ടിട്ടും മെമു ട്രെയിൻ യാത്ര തുടർന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ യാത്രക്കാരെ ബിലാസ്പൂരിലെയും സമീപ പ്രദേശങ്ങളിലെയും ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 5 ലക്ഷം രൂപയും റെയിൽവേ സഹായധനം പ്രഖ്യാപിച്ചു. ഈ അപകടം ഹൗറ റൂട്ടിലെ ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.