25 February 2026, Wednesday

നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു, വരൻ ബാല്യകാല സുഹൃത്ത്: മേനക സുരേഷ് പറയുന്നു

Janayugom Webdesk
January 30, 2023 3:47 pm

നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്നും, സ്‌കൂള്‍ കാലം മുതലുള്ള സുഹൃത്താണ് വരനെന്നും എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു, നിരവധി മാധ്യമങ്ങളും അത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. എന്നാല്‍ സംഭവം വ്യാപകമായി പ്രചരിച്ചതോടെ കീര്‍ത്തിയുടെ അമ്മയും നടിയുമായ മേനകാ സുരേഷ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

മകളുടെ പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഇതിനെ കുറിച്ച് കൂടുതല്‍ പ്രതികരണത്തിനില്ലെന്നും മേനക വ്യക്തമാക്കി.

സ്‌കൂള്‍ കാലം മുതലുള്ള സുഹൃത്തുമായി കീര്‍ത്തി വര്‍ഷങ്ങളായി പ്രണയത്തിലാണെന്നായിരുന്നു വാര്‍ത്തകള്‍. നിലവില്‍ ഒരു റിസോര്‍ട്ട് നടത്തുന്ന ഇയാളുമായുള്ള വിവാഹം നാല് വര്‍ഷത്തിനുള്ളില്‍ നടക്കുമെന്നും വാര്‍ത്തകളില്‍ പറഞ്ഞിരുന്നു.
എന്നാല്‍ കീര്‍ത്തി സുരേഷ് ഇതിനോട് പ്രതികരിച്ചിട്ടില്ല.

Eng­lish Sum­ma­ry: keerthy suresh mar­ry­ing a school friend here is a clar­i­fi­ca­tion from the actresss moth­er menaka
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.