25 February 2026, Wednesday

Related news

February 23, 2026
February 22, 2026
February 20, 2026
February 4, 2026
February 3, 2026
December 12, 2025
December 9, 2025
December 2, 2025
December 1, 2025
November 26, 2025

മേനേ പ്യാർ കിയ;തമിഴ് നടി പ്രീതി മുകുന്ദൻ മലയാളത്തിലേക്ക്

Janayugom Webdesk
September 4, 2024 8:26 pm

പ്രശസ്ത തമിഴ് നായികാ താരം പ്രീതി മുകുന്ദൻ മലയാളത്തിലേക്ക്. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ ഫസിലുദ്ദീൻ സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’ എന്ന ചിത്രത്തിൽ നായികയായി പ്രീതി മുകുന്ദൻ അരങ്ങേറ്റം കുറിക്കുന്നു.

സ്റ്റാർ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷത്തിലൂടെയും ‘ആസൈ കൂടൈ’ എന്ന സൂപ്പർ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ താരമാണ് പ്രീതി മുകുന്ദൻ.

മികച്ച വിജയം നേടിയ ‘മന്ദാകിനി’ എന്ന റൊമാൻറിക് കോമഡി ചിത്രത്തിന് ശേഷം’ സ്പൈർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന
”മേനേ പ്യാർ കിയ”ഒരു റൊമാന്റിക് കോമഡി ത്രില്ലറാണ്.സംവിധായകനായ ഫൈസൽ ഫസിലുദീൻ, ബിൽകെഫ്സൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം- ഡോൺപോൾ പി, സംഗീതം-അജ്മൽ ഹസ്ബുള്ള,എഡിറ്റിംഗ്- കണ്ണൻ മോഹൻ,
പ്രൊഡക്ഷൻ കൺട്രോളർ‑ശിഹാബ് വെണ്ണല, കലാസംവിധാനം- സുനിൽ കുമാരൻ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ‑രാജേഷ് അടൂർ, കോസ്റ്റ്യൂംസ്-അരുൺ മനോഹർ, മേക്കപ്പ്-ജിത്തു പയ്യന്നൂർ,സൗണ്ട് ഡിസൈൻ‑രംഗനാഥ് രവി, സംഘട്ടനം-കലൈ കിങ്സണ്,പ്രൊജക്റ്റ് ഡിസൈനർ‑സൗമ്യത വർമ്മ,ഡിഐ- ബിലാൽ റഷീദ്,ഡിസ്ട്രിബൂഷൻ ഹെഡ്-പ്രദീപ് മേനോൻ, അസ്സോസിയേറ്റ് ഡയറക്ടർ-സവിൻ സാ, സ്റ്റിൽസ്-ഷൈൻ ചെട്ടികുളങ്ങര, ഡിസൈൻ‑യെല്ലോ ടൂത്സ്,വിതരണം- സ്പൈർ പ്രൊഡക്ഷൻസ്,പി ആർ ഒ‑എ എസ് ദിനേശ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.