21 December 2025, Sunday

Related news

December 20, 2025
December 1, 2025
November 29, 2025
November 11, 2025
November 3, 2025
October 18, 2025
October 17, 2025
October 14, 2025
October 8, 2025
October 5, 2025

ആർത്തവ രക്തം ശേഖരിച്ച് 50,000 രൂപയ്ക്ക് ഭർതൃവീട്ടുകാര്‍ വിറ്റു: പരാതിയുമായി യുവതി

Janayugom Webdesk
മുംബൈ
March 12, 2023 3:41 pm

മഹാരാഷ്ട്രയിൽ ആർത്തവ രക്തം ശേഖരിച്ച് ദുര്‍മന്ത്രവാദത്തിനായി 50,000 രൂപയ്ക്ക് വിറ്റെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനും ബന്ധുക്കള്‍ക്കുമുള്‍പ്പെടെ ഏഴ് പേര്‍­ക്കെ­തി­രെ കേസ്. 2019ല്‍ വിവാഹം കഴിഞ്ഞതു മുതൽ ഭർതൃവീട്ടുകാർ തന്നെ ശല്യപ്പെടുത്തുന്നുണ്ടെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഐപിസി 377, 354, 498 പ്രകാരവും കൂടാതെ മറ്റു പ്രസക്തമായ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

2022 ഓഗസ്റ്റിൽ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം നടന്നത്. യുവതിയുടെ ആർത്തവകാലത്ത് പ്രതികൾ കൈകളും കാലുകളും കെട്ടിയിട്ടശേഷം ആർത്തവ രക്തം ശേഖരിച്ച് ദുര്‍മന്ത്രവാദത്തിനായി 50,000 രൂപയ്ക്ക് വിറ്റു. സംഭവത്തെക്കുറിച്ച് യുവതി മാതാപിതാക്കളോട് പറയുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. 

Eng­lish Summary;In-laws sell men­stru­al blood for witch­craft for half a lakh rupees
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.