
ഒഡിഷയില്‍ കോളജ് പ്രിന്‍സിപ്പലിന്റെ മുന്നില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. 95 ശതമാനം പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. ലൈംഗികമായി വഴങ്ങണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മേധാവി മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം. ഭുവനേശ്വര്‍ എയിംസില്‍ രണ്ട് ദിവസമായി ചികിത്സയിലായിരുന്ന പെണ്‍കുട്ടി ഇന്നലെ രാത്രിയോടെ മരിക്കുകയായിരുന്നു. ഒഡിഷയിലെ ബലാസോറിലുള്ള ഫകീര്‍ മോഹന്‍ കോളജിലെ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. പരാതി നല്‍കിയിട്ടും പ്രിന്‍സിപ്പല്‍ ഗൗരവത്തിലെടുത്തില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തിരുന്നു. വകുപ്പ് മേധാവിയായ സമീര്‍ കുമാര്‍ സാഹു നേരത്തെ അറസ്റ്റിലായിരുന്നു.
ലൈംഗിക ബന്ധത്തിന് വഴങ്ങിയില്ലെങ്കില്‍ ഭാവി നശിപ്പിക്കുമെന്ന് വകുപ്പ് മേധാവിയുടെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. രണ്ട് ദിവസം മുമ്പ് കോളജിന് മുന്നില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധവുമുണ്ടായിരുന്നു. പ്രതിഷേധത്തിനിടെയാണ് വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളിന്റെ മുന്നിലെത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. തീപിടിച്ച യുവതി കോളജ് വരാന്തയിലേക്ക് ഓടുന്നതാണ് ദൃശ്യങ്ങളില്‍. രക്ഷിക്കാനെത്തിയ മറ്റൊരാളുടെ ദേഹത്തേക്കും തീ പടര്‍ന്നിരുന്നു.
പെണ്‍കുട്ടിയുടെ മരണത്തോടെ സംസ്ഥാനത്ത് പ്രതിഷേധം കനത്തിട്ടുണ്ട്. സംഭവത്തിൽ പ്രതികളെ സംരക്ഷിക്കാൻ ബിജെപി ശ്രമിച്ചുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. രാഹുൽ ആരോപിച്ചു. ഒഡിഷയിൽ ആയാലും മണിപ്പൂരിൽ ആയാലും രാജ്യത്തിന്റെ പെൺമക്കൾ എരിയുകണ്. പെൺകുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ബിജെപിയാണ്. നീതി ഉറപ്പാക്കേണ്ടതിനു പകരം വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തുകയും ആവർത്തിച്ച് അപമാനിക്കുകയും ചെയ്തു. ഇന്ത്യയിലെ പെൺമക്കൾക്ക് സുരക്ഷയും നീതിയുമാണ് ആവശ്യമെന്നും രാഹുൽഗാന്ധി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.