10 January 2026, Saturday

Related news

December 1, 2025
May 15, 2025
March 22, 2025
February 12, 2025
February 10, 2025
August 23, 2024
January 24, 2024
January 3, 2024
September 21, 2023
June 4, 2023

കയർ ബോർഡിലെ മാനസിക പീഡനം; പരാതിക്കാരി മരിച്ചു

Janayugom Webdesk
കൊച്ചി
February 10, 2025 3:25 pm

കയർ ബോർഡിൽ മാനസിക പീഡനമെന്ന് പരാതി നൽകിയ ജീവനക്കാരി മരിച്ചു. ക്യാൻസർ അതിജീവിതയായ ജോളി മധുവാണ് മരിച്ചത്. സെക്ഷൻ ഓഫീസറായിരുന്നു. സെറിബ്രൽ ഹെമിറേജ് ബാധിച്ച് അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊച്ചി ഓഫിസ് മേധാവികൾക്കെതിരെയാണ് ജോളി മധുവിന്റെ കുടുംബം പരാതി ഉന്നയിച്ചത്. വിധവയും അർബുദ ബാധിതയുമായ ജോളി മധുവിന് അവശേഷിക്കുന്നത് മൂന്നുവർഷത്തെ സർവീസ് മാത്രമായിരുന്നു. ഇതിനിടയിലാണ് പ്രതികാര നടപടിയായി ആന്ധ്രയിലേക്ക് സ്ഥലം മാറ്റിയത്. രോഗിയാണെന്ന പരിഗണന പോലും നൽകിയില്ലെന്ന് കുടുംബം പറയുന്നു. ഇത് ഇവരെ മാനസികമായി തകർത്തിരുന്നു. അതിനു ശേഷമായിരുന്നു സെറിബ്രൽ ഹെമറേജ് ബാധിച്ചതായി കണ്ടെത്തിയിരുന്നു. 

ഓഫിസിലെ തൊഴിൽ പീഡനത്തെ പറ്റി പ്രധാനമന്ത്രിയുടെ ഓഫിസിനും രാഷ്ട്രപതിക്കും ജോളി കത്തയച്ചിരുന്നു. ഈ കത്തുകൾ അയച്ചതിന്റെ പേരിലും പ്രതികാര നടപടികൾ ഉണ്ടായെന്ന് കുടുംബം പറഞ്ഞു. ശമ്പളവും പ്രമോഷനും തടഞ്ഞുവച്ചന്നും ആക്ഷേപമുണ്ട്. വെന്റിലേറ്റർ സഹായത്തോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് ജോളി മരണമടഞ്ഞത്. ദീർഘ നാൾ എറണാകുളത്തു ജോലി ചെയ്ത ജോളിയുടെ സ്ഥലംമാറ്റം പ്രതികാര നടപടി അല്ലെന്ന് കയർബോർഡ് ചെയർമാൻ എന്ന പേരിൽ പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നു. തമിഴ് നാട്ടിൽ നിന്നുള്ള ബിജെപി നേതാവ് ചെയർമാനായി വന്ന നാൾ മുതൽ അഴിമതിയും ധൂർത്തും അരങ്ങേറുന്നതായി ജീവനക്കാർ പരാതിപ്പെടുന്നു.പരസ്യമായ പ്രതികരണം നടത്തിയാലുള്ള പ്രതികാര നടപടി പേടിച്ചാണ് പലരും മിണ്ടാതിരിക്കുന്നതെന്നും അവർ പറയുന്നു.ബോർഡിന്റെ ആസ്ഥാനം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നീക്കങ്ങളും ശക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.