20 February 2025, Thursday
KSFE Galaxy Chits Banner 2

Related news

February 8, 2025
February 6, 2025
February 3, 2025
January 29, 2025
January 25, 2025
January 12, 2025
January 12, 2025
January 9, 2025
January 3, 2025
January 3, 2025

“മാനസികമായി പീഡിപ്പിച്ചു, പണം തട്ടി”; ഭർത്താവിന്റെ പരാതിയിൽ നടി ശശികലക്കെതിരെ കേസ്

Janayugom Webdesk
ബംഗളൂരു
January 29, 2025 2:53 pm

ഭർത്താവിനെ വിവാഹ ശേഷം മാനസികമായി ഭീഷണിപ്പെടുത്തുന്നുണ്ടെന്നും തന്റെ പക്കൽ നിന്നും പണം തട്ടിയെടുത്തെന്ന പരാതിയില്‍ കന്നഡ നടി ശശികലക്കെതിരെ പൊലീസ് കേസെടുത്തു. കള്ളക്കേസിൽ കുടുക്കി അകത്തിടുമെന്നും സ്വകാര്യ സന്ദേശങ്ങൾ പരസ്യമാക്കുമെന്നും ശശികല നിരന്തരം തന്നെ ഭീഷണിപ്പെടുത്തിയെന്നും സംവിധായകൻ പരാതിയിൽ പറയുന്നുണ്ട്.

2022 മാർച്ചിലാണ് ശശികലയും ഹർഷവർധനും വിവാഹിതരായത്. ഇതിന് ഒരു വർഷം മുൻപേ ഇരുവരും തമ്മിൽ പരിചയത്തിലായിരുന്നു. ഹർഷവർധൻ സംവിധാനം ചെയ്യുന്ന സിനിമ ശശികല നിർമിക്കാമെന്ന് പറഞ്ഞതോടെയാണ് ഇരുവരും തമ്മിൽ അടുത്തത്. എന്നാൽ ഇതിനിടെ ശശികല മുന്നോട്ടിവെച്ച വിവാഹാഭ്യർത്ഥന ഹർഷവർധൻ നിരസിച്ചിരുന്നു.

ഇതിന് പിന്നാലെ ഹർഷവർധനെതിരെ ശശികല പൊലീസിൽ പീഡന പരാതി നൽകുകയും കേസിൽ സംവിധായകൻ അറസ്റ്റിലാവുകയും ചെയ്തത്. ഈ കേസിലെ ഒത്തുതീർപ്പിന്റെ ഭാഗമായിട്ടാണ് ഇരുവരും പിന്നീട് വിവാഹിതരായത്. 

TOP NEWS

February 20, 2025
February 20, 2025
February 20, 2025
February 20, 2025
February 20, 2025
February 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.