23 January 2026, Friday

Related news

January 15, 2026
January 8, 2026
December 31, 2025
December 19, 2025
December 19, 2025
December 19, 2025
December 16, 2025
December 14, 2025
November 28, 2025
November 23, 2025

എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂ‍ർ ഇ ഡി കസ്റ്റഡിയിൽ; ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

Janayugom Webdesk
കൊച്ചി
November 28, 2025 9:24 am

നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എം ഇ എസ് പ്രസിഡന്റ് ഫസൽ ഗഫൂറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഓസ്‌ട്രേലിയയിലേക്ക് പോകാൻ വേണ്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് നാടകീയമായി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നേരത്തെ പല തവണ ഇ ഡി നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്നതിനാലാണ് വിമാനത്താവളത്തിൽ വെച്ച് നടപടിയുണ്ടായത്. കസ്റ്റഡിയിൽ എടുത്ത ഫസൽ ഗഫൂറിനെ കൊച്ചിയിലെ ഇ ഡി ഓഫീസിൽ വെച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും, ഇന്നോ നാളെയോ ഇ ഡിക്ക് മുന്നിൽ വീണ്ടും ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.