14 March 2026, Saturday

Related news

March 14, 2026
March 11, 2026
March 5, 2026
March 2, 2026
February 28, 2026
February 27, 2026
February 27, 2026
February 22, 2026
February 21, 2026
February 19, 2026

സന്ദേശങ്ങൾ ഇനി മെറ്റ നിരീക്ഷിക്കും; എൻക്രിപ്റ്റഡ് ചാറ്റുകൾ നിർത്തലാക്കാൻ ഇൻസ്റ്റഗ്രാം

Janayugom Webdesk
മെൻലോ പാർക്ക്
March 14, 2026 9:47 pm

ഇൻസ്റ്റഗ്രാമിലെ സന്ദേശങ്ങൾക്കും കോളുകൾക്കും സുരക്ഷ നൽകിയിരുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചർ മെറ്റ നിർത്തലാക്കുന്നു. 2026 മെയ് 8 മുതൽ ഇൻസ്റ്റഗ്രാമിൽ ഈ സേവനം ലഭ്യമാകില്ലെന്ന് ഒരു ബ്ലോഗ് പോസ്റ്റ് വഴി കമ്പനി സ്ഥിരീകരിച്ചു. ഉപയോക്താക്കളുടെ സ്വകാര്യത മുൻനിർത്തി 2023 ഡിസംബറിലാണ് ഈ ഫീച്ചർ അവതരിപ്പിച്ചത്.

ഫീച്ചർ നിർത്തലാക്കുന്നതോടെ, ഇൻസ്റ്റഗ്രാമിൽ കൈമാറുന്ന സന്ദേശങ്ങളുടെ ഉള്ളടക്കം പരിശോധിക്കാൻ മെറ്റയ്ക്ക് സാധിക്കും. നിലവിലുള്ള എൻക്രിപ്റ്റഡ് ചാറ്റുകൾ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം ഉപയോക്താക്കൾക്ക് നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അതേസമയം, വാട്സാപ്പ്, ഫേസ്ബുക്ക് മെസഞ്ചർ എന്നീ പ്ലാറ്റ്‌ഫോമുകളിൽ ഈ മാറ്റം ബാധകമാകുമോ എന്ന കാര്യത്തിൽ മെറ്റ വ്യക്തത വരുത്തിയിട്ടില്ല.

ഇന്റർനെറ്റിലൂടെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും, ദുരുപയോഗം ചെയ്യുന്നതും തടയാൻ കർശനമായ നിയമനിർമ്മാണങ്ങളുമായി സർക്കാരുകൾ രംഗത്തെത്തിയതാണ് മെറ്റയെ ഈ നീക്കത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന. യുകെയിലെ ഓൺലൈൻ സുരക്ഷാ നിയമം 2023, യൂറോപ്യൻ യൂണിയന്റെ ചാറ്റ് കൺട്രോൾ റെഗുലേഷൻ എന്നിവ വഴി സ്വകാര്യ സന്ദേശങ്ങൾ പരിശോധിക്കാൻ അധികാരികൾക്ക് കൂടുതൽ അധികാരം ലഭിക്കും. കുറ്റകൃത്യങ്ങൾ തടയുന്നതിനായി സന്ദേശങ്ങൾ നിരീക്ഷിക്കണമെന്ന യുഎസ്, യുകെ സർക്കാരുകളുടെ സമ്മർദ്ദവും ഇതിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.