കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍ മിയാമി അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസിയെ ആരാധകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു. 492 കോടി രൂപ വാര്‍ഷിക പ്രതിഫലമാണ് മെസിക്ക് ക്ലബ്ബ് നല്‍കുന്നത്. ആവേശത്തോടെയും ആരവങ്ങളോടെയുമാണ് മെസിയെ ആരാധകര്‍ വരവേറ്റത്. ഏകദേശം 20,000 ആരാധകരുടെ മുന്നില്‍ ആയിരുന്നു മെസിയെ അവതരിപ്പിച്ചത്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും ഇതിഹാസ താരവുമായ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള മേജര്‍ ലീഗ് സോക്കര്‍ ടീമാണ് ഇന്റര്‍ മിയാമി.
2025 വരെയാണ് മെസിയുമായുള്ള കരാര്‍. താരത്തിന് ഇഷ്ടനമ്പറായ പത്താം നമ്പര്‍ ജേഴ്സിയും മിയാമി അധികൃതര്‍ സമ്മാനിച്ചു. മെസിയെ കൂടാതെ ബാഴ്സലോണയിലെ മുന്‍ സഹ താരം കൂടിയായ സെര്‍ജിയോ ബുസ്‌കറ്റ്‌സിനെയും ടീം ഇത്തവണ സ്വന്തമാക്കിയിരുന്നു. ജോര്‍ദി ആല്‍ബ, സെര്‍ജിയോ റാമോസ് എന്നിവരും ഇന്റര്‍ മിയാമിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിഎസ്ജിയില്‍ നിന്നാണ് മെസി മേജര്‍ ലീഗ് സോക്കറിലേക്ക് മാറിയത്. ഏഴുതവണ ബാലണ്‍ ഡി ഓര്‍ കിരീടം നേടിയ മെസി ജൂണിലാണ് പിഎസ്ജി വിട്ടത്. പിഎസ്ജിയില്‍ താരം 30ാം നമ്പര്‍ ജേഴ്സിയിലാണ് കളിച്ചത്.
‘എന്റെ കുടുംബത്തോടൊപ്പം ഈ നഗരത്തിലേക്ക് വരാൻ തിരഞ്ഞെടുത്തതില്‍ ഞാൻ വളരെ സന്തോഷവാനാണ്, ഞങ്ങള്‍ ഇത് വളരെയധികം ആസ്വദിക്കാൻ പോകുന്നു എന്നതില്‍ എനിക്ക് സംശയമില്ല, നിങ്ങള്‍ നല്‍കുന്ന സ്‌നേഹത്തിനു എക്കാലത്തും ഞാനും കുടുംബവും കടപ്പെട്ടവരായിരിക്കും’- മെസി ചടങ്ങില്‍ പറഞ്ഞു. അതേസമയം മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മിയാമി അത്ര മികച്ച രീതിയിലല്ല മുന്നോട്ടു പോകുന്നത്. നിലവില്‍ അഞ്ച് ജയങ്ങള്‍ മാത്രമുള്ള അവര്‍ പട്ടികയില്‍ അവസാന സ്ഥാനത്താണ്.
English Summary:Messi comes in at number 10
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.