ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരമായി അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയെ തിരഞ്ഞെടുത്ത് പ്രമുഖ സ്പാനിഷ് പബ്ലിക്കേഷനായ മാര്‍ക്ക. കിരീടനേട്ടങ്ങളിലും ലോക ഫുട്ബോളില്‍ മെസി നല്‍കിയ സംഭാവനകളെയും പരിഗണിച്ചാണ് താരത്തിന് ആദരവ് നല്‍കിയത്.
പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മെസിയെ തിരഞ്ഞെടുത്തത്. 46 കിരീടങ്ങളാണ് മെസി കരിയറില്‍ നേടിയത്. മെസിയേക്കാള്‍ 11 കിരീടനേട്ടങ്ങള്‍ക്ക് പിന്നിലാണ് റൊണാള്‍ഡോ. മാര്‍ക്ക തിരഞ്ഞെടുത്ത ടോപ് 6ല്‍ ബ്രസീലിന്റെ നെയ്മറെ ഉള്‍പ്പെടുത്തിയില്ല. ബ്രസീല്‍ ഇതിഹാസം പെലെയാണ് മൂന്നാം സ്ഥാനത്ത്. അര്‍ജന്റീനയുടെ മുന്‍ താരം ആല്‍ഫ്രഡോ ഡി സ്റ്റിഫാനോയാണ് നാലാമത്. അഞ്ചാം സ്ഥാനത്ത് അര്‍ജന്റീനയുടെ ഡീഗോ മറഡോണയുമാണ്. മുന്‍ ഡച്ച് താരം യൊഹാന്‍ ക്രൈഫ് ആറാം സ്ഥാനത്തെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.